ഇ​​ന്ത്യ​​യു​​ടെ സ്വ​​ന്തം ജി​​പി​​എ​​സ് നാ​​വി​​ക്, ആ​​ൻ​​ഡ്രോ​​യി​​ഡ് ഫോ​​ണു​​ക​​ളി​​ലേ​​ക്ക്‌
ഇ​​ന്ത്യ​​യു​​ടെ സ്വ​​ന്തം ജി​​പി​​എ​​സ് നാ​​വി​​ക്,  ആ​​ൻ​​ഡ്രോ​​യി​​ഡ് ഫോ​​ണു​​ക​​ളി​​ലേ​​ക്ക്‌
Saturday, January 25, 2020 2:33 PM IST
‌ഇ​​​​ന്ത്യ​​​​ൻ സ്പേ​​​​സ് റി​​​​സ​​​​ർ​​​​ച് ഓ​​​​ർ​​​​ഗ​​​​നൈ​​​​ഷേ​​​​ൻ (ഐ​​​എ​​​സ്ആ​​​​ർ​​​​ഒ​)​​​വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത ത​​​​ദ്ദേ​​​​ശീ​​​​യ ഗ്ലോ​​​​ബ​​​​ൽ പൊ​​​​സി​​​​ഷ​​​​നിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ നാ​​​​വി​​​​ക് ഇ​​​​നി സ്മാ​​​​ർ​​​​ട് ഫോ​​​​ണു​​​​ക​​​​ളി​​​​ലും വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​കും. ചി​​​​പ്പ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ക്വാ​​​​ൽ​​​​കോ​​​​മും ഇ​​സ്രോ​​യും ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു.

ക്വാ​​​​ൽ​​​​കോം പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 720 ജി, ​​​​സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 662 , സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 460 എ​​​​ന്നീ പ്രോ​​​​സ​​​​സ​​​​റു​​​​ക​​​​ളി​​​​ൽ നാ​​​​വി​​​​ക് സം​​​വി​​​ധാ​​​ന​​​മാ​​​യി​​​രി​​​ക്കും ജി​​​​പി​​​​എ​​​​സി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക. ഷാ​​​​മി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ന്പ​​​​നി​​​​ക​​​​ൾ ഈ ​​​​പ്രോ​​​​സ​​​​സ​​​​റു​​​​ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്ന് ഇ​​സ്രോ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ന്ത്യ​​​​ൻ റീ​​​​ജ​​​​ണ​​​​ൽ നാ​​​​വി​​​​ഗേ​​​​ഷ​​​​ൻ സാ​​​റ്റ്‌ലൈറ്റ് സി​​​​സ്റ്റം (എെ​​​​ആ​​​​ർ​​എ​​​​ൻ​​​​എ​​​​സ്എ​​​​സ് ) എ​​​​ന്നാ​​​​ണ് നാ​​​​വി​​​​കി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ പേ​​​​ര്. ക​​​​ര, വ്യോ​​​​മ, ജ​​​​ല ഗാ​​​​താ​​​​ഗ​​​​ത​​​​രം​​​​ഗ​​​​ത്തും ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ രം​​​​ഗ​​​​ത്തും നാ​​​​വി​​​​ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്.


സു​​​​ര​​​​ക്ഷാ പ്ര​​​​ധാ​​​​ന്യ​​​​മു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​തീ​​​​വ​​ ര​​​​ഹ​​​​സ്യ​​​​മാ​​​​യി ലൊ​​​​ക്കേ​​​​ഷ​​​​ൻ നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും നാ​​​​വി​​​​ക് പ്രാ​​​​പ്ത​​​​മാ​​​​ണ്. ഏ​​​ഴു ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നാ​​​വി​​​കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം. നാ​​​വി​​​ക് പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​യ​​​തോ​​​ടെ സ്വ​​​ന്ത​​​മാ​​​യി ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ക്ല​​​ബ്ബി​​​ൽ ഇ​​​ന്ത്യ അം​​​ഗ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
അ​​​മേ​​​രി​​​ക്ക, റ​​​ഷ്യ, ചൈ​​​ന, യു​​​റോ​​​പ്യ​​ൻ യൂ​​​ണി​​​യ​​​ൻ എ​​​ന്നി​​​വ​​​യാ​​​ണ് സ്വ​​​ന്ത​​​മാ​​​യി ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​ന​​​മു​​​ള്ള മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ‌. 24 ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഗ്ലോ​​​ബ​​​ൽ പൊ​​​സി​​​ഷ​​​നിം​​​ഗ് സം​​​വി​​​ധാ​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. യു​​​എ​​​സ് സേ​​​ന ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും ഇ​​​തേ ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​ന​​​മാ​​​ണ്.