ഒരു വർഷത്തെ റീപ്ലേസ്മെന്റ് ഗാരണ്ടിയുമായി നോക്കിയ 2.3
Saturday, December 28, 2019 3:16 PM IST
കൊച്ചി: ഒരു വർഷത്തെ ഗാരണ്ടിയുമായി നോക്കിയ 2.3 എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കി. 2020 മാർച്ച് 31നു മുൻപ് ഫോണ്‍ വാങ്ങുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. സ്മാർട്ട്ഫോണ്‍ മേഖലയിൽ ഇത്തരമൊരു ഓഫർ ആദ്യമാണ്. മികച്ച ചിത്രങ്ങളെടുക്കാൻ സഹായിക്കുന്ന ഫീച്ചർ പായ്ക്ക് കാമറയാണു നോക്കിയ 2.3 യുടെത്.
6.2 ഇഞ്ച് എച്ച്ഡി സ്ക്രീനും(15.74 സെ.മി) വലിയതും ദീർഘനേരം നീണ്ടുനിൽക്കുന്നതുമായ ബാറ്ററിയുമാണ് ഇതിനുള്ളത്. ആൻഡ്രോയ്ഡ് 10ൽ പുതിയ നോക്കിയ 2.3യ്ക്ക് മൂന്നു വർഷത്തേക്കു പ്രതിമാസ സുരക്ഷാ അപ്ഡേറ്റുകളും രണ്ടു വർഷത്തേക്ക് ഒഎസ് അപ്ഡേറ്റുകളും ലഭിക്കും.
ഗൂഗിൾ അസിസ്റ്റന്റ് ബട്ടണ്‍ ഉള്ള നോക്കിയ 2.3 സമയലാഭം നൽകും. വരാനിരിക്കുന്ന കലണ്ടർ എൻട്രികൾ, യാത്രാ സമയങ്ങൾ, മറ്റു വിവരങ്ങൾ എന്നിവ കാണുന്നതിനും ശബ്ദം ഉപയോഗിക്കാം ഒറ്റനോട്ടത്തിൽ നിങ്ങളുടെ ഫോണ്‍ അണ്‍ലോക്കുചെയ്യാൻ അനുവദിക്കുന്ന ബയോമെട്രിക് മുഖം തിരിച്ചറിയലും നോക്കിയ 2.3ൽ ഉണ്ട്. നോക്കിയ 2.3 സിയാൻ ഗ്രീൻ, സാൻഡ്, ചാർകോൾ വർണങ്ങളിൽ ലഭിക്കും. 2 ജിബി റാം/32 ജിബിക്ക് 8,199 രൂപയാണു വില.