പരിധിയില്ലാതെ പരാതിപറച്ചിൽ!
പരിധിയില്ലാതെ പരാതിപറച്ചിൽ!
Wednesday, December 4, 2019 3:30 PM IST
പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ വി​​​ളി​​​ക്കാ​​​മെ​​​ന്നു ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​ക​​​ൾ ത​​​ട്ടി​​​വി​​​ടാ​​​റു​​​ണ്ടെ​​​ങ്കി​​​ലും ക​​​സ്റ്റ​​​മ​​​ർ കെ​​​യ​​​റി​​​ലേ​​​ക്കു​​​ള്ള വി​​​ളി​​​ക്ക് പ​​​രി​​​ധി വ​​​യ്ക്കു​​​ന്ന​​​താ​​​വും ന​​​ല്ല​​​തെ​​​ന്നാ​​​ണു ജ​​​പ്പാ​​​ൻ​​​കാ​​​രു​​​ടെ ഉ​​​പ​​​ദേ​​​ശം.

ടെ​ലി​​​കോം ക​​​ന്പ​​​നി​​​യു​​​ടെ ക​​​സ്റ്റ​​​മ​​​ർ കെ​​​യ​​​റി​​​ലേ​​​ക്ക് ഒ​​​രു പ​​​രി​​​ധി​​​യും നോ​​​ക്കാ​​​തെ വി​​​ളി​​​ച്ച് എ​​ഴു​​പ​​ത്തി​​യൊ​​ന്നു​​കാ​​ര​​ൻ ജ​​​യി​​​ലി​​​ലാ​​​യ​​​തോ​​​ടെ​​​യാ​​ണു ജ​​​പ്പാ​​​നി​​​ലെ നെ​​​റ്റി​​​സ​​​ൻ​​​സ് പു​​​തി​​​യ ഉ​​​പ​​​ദേ​​​ശ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 24,000 പ്രാ​​​വ​​​ശ്യം ക​​​സ്റ്റ​​​മ​​​ർ കെ​​​യ​​​റി​​​ലേ​​ക്കു വി​​​ളി​​​ച്ച അ​​​കി​​​തോ​​​ഷി ഒ​​​കാ​​​മോ​​​ട്ടോ​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

പ​​​ല​​​കു​​​റി പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കി​​​യി​​​ട്ടും അ​​​കി​​​തോ​​​ഷി​​​യു​​​ടെ പ​​​രാ​​​തി​​​പ​​​റ​​​ച്ചി​​​ലി​​​ന് അ​​​വ​​​സാ​​​ന​​​മി​​​ല്ലെ​​​ന്നു ക​​​ണ്ട​​​തോ​​​ടെ ക​​​ന്പ​​​നി ജാ​​​പ്പ​​​നീ​​​സ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ജോ​​​ലി നി​​​ർ​​​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള വ​​​കു​​​പ്പ് ചു​​​മ​​​ത്തി​​​യാ​​​ണു പോ​​​ലീ​​​സ് അ​​​കി​​​തോ​​​ഷി​​​യെ അ​​​ക​​​ത്തി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. “സേ​​​വ​​​ന​​​ത്തി​​​ലെ പാ​​​ളി​​​ച്ച​​​ക​​​ളു​​​ടെ പേ​​​രി​​​ൽ, ത​​​ന്നെ നേ​​​രി​​​ൽ​​​ക്ക​​​ണ്ട് ഖേ​​​ദ​​​മ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു അ​​​കി​​​തോ​​​ഷി​​​യു​​​ടെ വി​​​ളി​​​ക​​​ളി​​​ലേ​​​റെ​​​യും. പ​​​ല​​​പ്പോ​​​ഴും അ​​​കി​​​തോ​​​ഷി​​​യു​​​ടെ ആ​​​വ​​​ശ്യം ക​​​ന്പ​​​നി അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

വീ​​​ണ്ടും അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ലാ​​​ത്ത പ​​​രാ​​​തി​​​ക​​​ളു​​​മാ​​​യു​​​ള്ള വി​​​ളി ശ​​​ല്യ​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണു പ​​​രാ​​​തി പ​​​രാ​​​തി​​​പ്പെ​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് ’’-ക​​​ന്പ​​​നി വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ച​​​ത്.