ഒ​പേ​ര​യു​ടെ റീ​ബോ​ണ്‍ 3
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഡി​ജി​റ്റ​ൽ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സ്വ​കാ​ര്യ, സു​ര​ക്ഷ ഫീ​ച്ച​റു​ക​ൾ വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടും ഒ​പേ​ര പു​തി​യ ഒ​പേ​ര 60 (റീ​ബോ​ണ്‍ 3 എ​ന്ന് കോ​ഡ് നാ​മം) എ​ന്ന പു​തി​യ ബ്രൗ​സ​ർ അ​വ​ത​രി​പ്പി​ച്ചു. ബ്രൗ​സ​റു​ക​ളു​ടെ കൂ​ട്ടാ​യ്മ പോ​ലെ​യാ​ണ് പു​തി​യ രൂ​പ​ക​ൽ​പ്പ​ന.

ആ​ദ്യ​മാ​യി ത​ദ്ദേ​ശീ​യ ക്രി​പ്റ്റോ വാ​ല​റ്റും വെ​ബ് 3 എ​ക്സ്പ്ലോ​റ​റും ഉ​ൾ​പ്പെ​ടു​ത്തു​ന്ന പ്ര​മു​ഖ ക​ന്പ്യൂ​ട്ട​ർ ബ്രൗ​സ​റാ​യി​രി​ക്കു​ക​യാ​ണ് ഒ​പേ​ര. പു​തി​യ ഫീ​ച്ച​റു​ക​ളി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നും വെ​ബ് 3 എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് ഭാ​വി​യാ​യ ബ്ലോ​ക്ക്ചെ​യി​ൻ അ​ധി​ഷ്ഠി​ത സ​ന്പ​ർ​ക്ക​വും ഈ ​ബ്രൗ​സ​റി​ൽ ല​ഭി​ക്കും.


ഭാ​വി​യി​ലെ ബ്ലോ​ക്ക് ചെ​യി​ൻ അ​ധി​ഷ്ഠി​ത ഇ​ന്‍റ​ർ​നെ​റ്റാ​ണ് വെ​ബ്3. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഒ​പേ​ര ബ്രൗ​സ​റി​ന്‍റെ അ​ഡ്ര​സ് ബാ​റി​ൽ വെ​ബ്3 ആ​പ്ലി​ക്കേ​ഷ​ന്‍റെ അ​ഡ്ര​സ് ടൈ​പ്പ് ചെ​യ്താ​ൽ ഇ​ത് ഉ​പ​യോ​ഗി​ക്കാം.