സി​ഗ്‌നേ​ച്ച​ര്‍ സീ​രീ​സു​മാ​യി ടെ​ക്നോ
സി​ഗ്‌നേ​ച്ച​ര്‍ സീ​രീ​സു​മാ​യി ടെ​ക്നോ
ആ​​​ഗോ​​​ള പ്രീ​​​മി​​​യം സ്മാ​​​ര്‍​ട്ട്ഫോ​​​ണ്‍ ബ്രാ​​​ന്‍​ഡാ​​​യ ടെ​​​ക്നോ മൊ​​​ബൈ​​​ല്‍ ന്യൂ​​​ഡ​​​ല്‍​ഹി​​​യി​​​ലെ വേ​​​ള്‍​ഡ് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ത​​ങ്ങ​​ളു​​ടെ സി​​​ഗ്‌​​നേ​​​ച്ച​​​ര്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കു​​​ന്നു.

ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ല്‍ പോ​​​വാ 5 സീ​​​രീ​​​സും മെ​​​ഗാ​​​ബു​​​ക്ക് ലാ​​​പ്ടോ​​​പ്പും ടെ​​​ക്നോ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. എ​​​ല്‍​ഇ​​​ഡി ആ​​​ര്‍​ക്ക് ഇ​​​ന്‍റ​​​ര്‍​ഫേ​​​സു​​​ള്ള പ്രീ​​​മി​​​യം ത്രീ​​​ഡി-​​​ടെ​​​ക്സ്ചേ​​​ര്‍​ഡ് ഡി​​​സൈ​​​നോ​​​ടെ​​​യാ​​​ണ് പോ​​​വാ 5 പ്രോ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


സെ​​​ഗ്‌​​മെ​​​ന്‍റി​​​ലെ ആ​​​ദ്യ​​​ത്തെ 68വാ​​​ട്ട് അ​​​ള്‍​ട്രാ ചാ​​​ര്‍​ജിം​​​ഗ് സ​​​വി​​​ശേ​​​ഷ​​​ത​​​യും ഫോ​​​ണി​​​നു​​​ണ്ട്. മീ​​​ഡി​​​യ​​​ടെ​​​ക് ഡി​​​മെ​​​ന്‍​സി​​​റ്റി 6080 5ജി ​​​പ്രോ​​​സ​​​സ​​​ര്‍, 256ജി​​​ബി റോം 8+8 ​​​വി​​​പു​​​ലീ​​​കൃ​​​ത റാം ​​​സ്റ്റോ​​​റേ​​​ജ് എ​​​ന്നി​​​വ ഫോ​​​ണി​​​ന്‍റെ സു​​​ഗ​​​മ​​​മാ​​​യ പ്ര​​​ക​​​ട​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു. പോ​​​വാ 5 സീ​​​രീ​​​സ് ഇ​​​ന്നു മു​​​ത​​​ല്‍ ആ​​​മ​​​സോ​​​ണ്‍ വ​​​ഴി ല​​​ഭ്യ​​​മാ​​​കും.