അതിനാൽ തന്നെ ശ്രീപെരുമ്പത്തൂർ പ്ലാന്റിലെ ഉത്പാദനം വർധിപ്പിക്കുന്നതോടെ ആഗോള വിപണിയിലെത്തുന്ന നല്ലൊരു ഭാഗം ഐഫോൺ 15 മോഡലും ഇന്ത്യയിൽ നിന്നുള്ളവയായിരിക്കും. ഐഫോണിന്റെ പല ഭാഗങ്ങളും ഇറക്കമതി ചെയ്ത് അസംബിൾ ചെയ്യുന്നവയാണ്.
ഇവയുടെ ലഭ്യത നിലവിൽ പര്യാപ്തമായ അളവിൽ ഉണ്ടെങ്കിലും വരും മാസങ്ങളിൽ ചെറിയ തോതിൽ പോലും കുറവ് സംഭവിച്ചാൽ അത് വിപണിയിൽ വലിയ തിരിച്ചടിയാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഐഫോൺ 14 വരെയുള്ള ഹാൻഡ്സെറ്റുകൾ ഇറങ്ങുന്നതിന് മുൻപ് വളരെ നേരിയ അളവിൽ മാത്രമാണ് ഇന്ത്യയിൽ ഐഫോണുകൾ നിർമിച്ചിരുന്നത്.
ഏപ്രിലിൽ രാജ്യത്തെ ആദ്യ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചതോടെ ഇന്ത്യൻ വിപണിയിൽ നിന്നും മികച്ച ലാഭം കൊയ്യാമെന്ന ആത്മവിശ്വാസത്തിലാണ് ആപ്പിൾ അധികൃതർ.