പോവ പുലിയാണ് കേട്ടോ!
Saturday, August 19, 2023 7:53 PM IST
കാഴ്ചയിലും ക്വാളിറ്റിയിലും കലക്കൻ... ടെക്നോയുടെ പുതിയ പോവ 5 പ്രോ 5ജി ഫോണിനെ ഇങ്ങനെ വിശേഷിപ്പിക്കണം. ബജറ്റ് ഫോണുകളുടെ ശ്രേണിയിൽ ഇതിനെ പ്രീമിയം ബജറ്റ് ഫോണെന്നു വിളിക്കാം.
സെഗ്മെന്റ്-ഫസ്റ്റ് ആര്‍ക്ക് ഇന്റര്‍ഫേസും 68 വാട്ട് ഫാസ്റ്റ് ഫാസ്റ്റ് ചാര്‍ജര്‍ ഉള്‍പ്പെടെ പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയെത്തുന്ന ഫോണ്‍ 5 ജി ഫോണുകളുടെ നിരയില്‍ ആദ്യ പേരുകളിലൊന്നാവുകയാണ്. എന്‍ട്രി ലെവല്‍, ബജറ്റ് സ്മാര്‍ട്ഫോണുകളുമായി വിപണിയില്‍ സജീവമായ ടെക്നോ ബ്രാന്‍ഡിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലാണ് പോവ 5 പ്രോ 5ജി.
സവിശേഷതകളേറെ
നോട്ടിഫിക്കേഷന്‍സ്, കോള്‍സ്, മ്യൂസിക് എന്നിവയ്ക്കായി പിന്നില്‍ മള്‍ട്ടികളര്‍ ആര്‍ജിബി ലൈറ്റോടു കൂടിയ ഫ്യൂച്ചറിസ്റ്റിക് 3ഡി ടെക്സ്ചറോടു കൂടിയ ഡിസൈനിനൊപ്പം പ്രീമിയം ആര്‍ക്ക് ഇന്റര്‍ഫേസുമായാണ് പോവ 5 പ്രോ 5ജി എത്തുന്നത്. ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന ഈ വിഭാഗത്തിലെ ആദ്യ ഫോണ്‍ കൂടിയാണിത്.
മീഡിയടെക് ഡിമെന്‍സിറ്റി 6080 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്ന മറ്റൊരു സവിശേഷത. 8 ജിബി + 8 ജിബി റാം, 256 ജിബി റോം എന്നിവ സുഗമമായ പ്രകടനവും ഉറപ്പാക്കുന്നു. ഫോണിന്റ ടെക്സ്ചറോടു കൂടിയ ബായ്ക്ക് പാനലാണ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.
5000 എംഎഎച്ച് ബാറ്ററി
5000 എംഎഎച്ച് ബാറ്ററിയും 68വാട്ട് അള്‍ട്രാഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ച് ബാറ്ററിയുടെ 50 ശതമാനം വെറും 15 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാനാവുന്നതും ഫോണിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്നുറപ്പാണ്. ഫോണ്‍ അമിതമായി ചൂടാകുന്നത് തടയാനും ഫോണിന്റെ പ്രകടനവും ആയുസും വര്‍ധിപ്പിക്കാനും സഹായിക്കുന്ന നൂതനമായ ബൈപാസ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഫോണില്‍ ഉണ്ട്.
ദീര്‍ഘ നേരത്തെ ഉപയോഗത്തിനിടയില്‍ താപനില നിയന്ത്രിക്കുന്നതിന് വിസി കൂളിംഗ് സാങ്കേതികവിദ്യയും പോവ 5 പ്രോയില്‍ സജീകരിച്ചിരിച്ചിട്ടുണ്ട്. ആദ്യത്തെ ത്രീഡി ടര്‍ബോ മെച്ച ഡിസൈന്‍ എന്ന സവിശേഷതയും പോവ 5 പ്രോ 5ജിയ്ക്ക് സ്വന്തമാണ്.
31 മണിക്കൂറിലേറെ കോളിങ്ങോ, ഒൻപത് മണിക്കൂറിലേറെ ഗെയിമിങ്ങോ, 13 മണിക്കൂറിലേറെ വെബ് ബ്രൗസിങ്ങോ, 12 മണിക്കൂറിലേറെ വീഡിയോ സ്ക്രീനിങ്ങോ ഫുള്‍ ചാര്‍ജില്‍ ആസ്വദിക്കാം.
ഗെയിംമിംഗ് സൂപ്പറാക്കാം
മൂന്ന് വ്യത്യസ്ത ജനപ്രിയ മൊബൈല്‍ ഗെയിമുകളുമായി സഹകരിച്ചാണ് ഈ മോഡല്‍ എത്തുന്നത്. മികച്ച ഗെയിമിങ്ങ് അനുഭവത്തിനായി ഹൈ-റെസ്, ഡിടിഎസ് സര്‍ട്ടിഫൈഡ് ഓഡിയോ എന്നിവയ്ക്കൊപ്പം ഡ്യുവല്‍ സ്പീക്കറുകളും ഫോണിനുണ്ട്. ഗെയിമര്‍മാരെ ലക്ഷ്യമിട്ട് പോവ 5 പ്രോ 5ജിയുടെ ഫ്രീ ഫയര്‍ പ്രത്യേക എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്.
120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ, മെച്ചപ്പെടുത്തിയ ഗെയിമിങ് ഫീച്ചര്‍, 50 മെഗാപിക്സല്‍ എഐ ഡ്യുവല്‍ റിയര്‍ ക്യാമറ, 16 മെഗാപിക്സല്‍ എഐ സെല്‍ഫി ക്യാമറ, ഹൈ-റെസ്, ഡിടിഎസോട് കൂടിയ ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കര്‍ തുടങ്ങിയവയാണ് പോവ 5 പ്രോ 5ജിയുടെ മറ്റു പ്രധാന സവിശേഷതകള്‍.
256ജിബി വരെ റോം 8+8 എക്സ്റ്റെന്‍ഡഡ് റാം സ്റ്റോറേജും ഉള്ളതിനാല്‍ പോവ 5 പ്രോ 5ജി ഉപയോക്താക്കള്‍ക്ക് വളരെ സുഗമമായി ഗെയിം ഉള്‍പ്പെടെ ഫോണില്‍ ആസ്വദിക്കാനാകും. 50 മെഗാപിക്സല്‍ എഐ ക്യാമറയാണ് ഫോണിന്. വ്ലോഗിങ്ങിനായി ഡ്യൂവല്‍-വ്യൂ വീഡിയോ ഫീച്ചറുമുണ്ട്.
ആമസോണിൽ കിട്ടും
ഡാര്‍ക് ഇല്യൂഷന്‍, സില്‍വര്‍ ഫാന്റസി എന്നീ നിറങ്ങളില്‍ വരുന്ന പോവ 5 പ്രോ 5ജി 8ജിബി+128 ജിബിക്ക് 14,999 രൂപയും, പോവാ 5 പ്രോ 5ജി 8 ജിബി+256 ജിബി വേരിയന്റിന് 15,999 രൂപയുമാണ് വില. ടെക്നോ പോവ 5ന്റെ 8 ജിബി+128 ജിബി വേരിയന്റിന് 11,999 രൂപയാണ് വില.
പോവ 5 സീരീസിന്റെ മുഴവന്‍ ശ്രേണിയിലും 1,000 രൂപ എക്സ്ചേഞ്ചും, ഇഎംഐ ഓഫറും ലഭ്യമാണ്. പുതിയ പോവ 5 പ്രോ 5ജി ഓഗസ്റ്റ് 22 മുതല്‍ ആമസോണ്‍ വഴി ലഭിക്കും.