16 ലെൻസുള്ള കാമറയുമായി എൽജി
Wednesday, December 5, 2018 3:57 PM IST
എൽജി പുതിയൊരു സ്മാർട്ട്ഫോണ് ടെക്നോളജിക്ക് പേറ്റന്റ് എടുത്തു- 16 ലെൻസ് സെറ്റുള്ള കാമറയ്ക്ക്!
നാലും ആറും വരെ കാമറകളുള്ള സ്മാർട്ട്ഫോണുകൾ ഇന്നു പുതുമയല്ല. അഞ്ചുമുതൽ ഒന്പതുവരെ ലെൻസുകൾ കൂട്ടിയിണക്കിയാണ് സ്മാർട്ട്ഫോണ് കാമറകൾ എത്തുന്നത്. എന്നാൽ ഇതിനെ എല്ലാം കടത്തിവെട്ടുന്നതാണ് എൽജി പേറ്റന്റ് നേടിയ കാമറ ടെക്നോളജി.
വ്യത്യസ്തമായ ആംഗിളുകൾ ലഭ്യമാക്കുന്നതാണ് ഈ ലെൻസ് സെറ്റ്. വിവിധ ലെൻസുകളുടെ പേഴ്സ്പെക്ടീവ് ഉപയോഗപ്പെടുത്തിയാണ് ഇതു സാധ്യമാക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ദൃശ്യങ്ങൾ യോജിപ്പിച്ച് ഒരു മിനിയേച്ചർ ഫിലിം ഉണ്ടാക്കാം. ആപ്പിളിന്റെ ലൈവ് ഫോട്ടോസ് ടെക്നോളജിക്കു സമാനമാണ് ഇത്. ഫോട്ടോകൾക്ക് വിവിധ മോഡുകൾ ഉണ്ടാക്കാനും പുതിയ സിസ്റ്റം സഹായിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.