വാട്‌സ്ആപ് വേഗം അപ്ഡേറ്റ് ചെയ്തോളൂ.... ഇല്ലെങ്കില്‍ പ​ണി കി​ട്ടും
സി​ലി​ക്ക​ൺ​വാ​ലി: എ​ന്നാ​ണ് നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ ഐ​ഫോ​ണു​ക​ൾ/​ആ​ൻ​ഡ്രോ​യ്ഡ് സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ലെ വാ​ട്സ്ആ​പ് അ​വ​സാ​ന​മാ​യി അ​പ്ഡേ​റ്റ് ചെ​യ്ത​ത്? വാ​ട്സ്ആ​പ് ഇ​ട​യ്ക്കി​ട​യ്ക്ക് ആ​പ് അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​ത് നി​ങ്ങ​ൾ അ​വ​ഗ​ണി​ക്കാ​റാ​ണോ പ​തി​വ്? എ​ങ്കി​ൽ സൂ​ക്ഷി​ച്ചോ​ളൂ, പ​ണി കി​ട്ടു​മെ​ന്നാ​ണ് വാ​ട്സ്ആ​പ് പ​റ​യു​ന്ന​ത്. അ​താ​യ​ത് വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ എ​ത്ര​യും വേ​ഗം ആ​പ് അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ നി​ർ​ദേ​ശം.

കാ​ര​ണം

വാ​ട്സ്ആ​പ്പി​ൽ ഒ​രു സ്പൈ​വേ​ർ ക​ട​ന്നു​കൂ​ടി. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഫോ​ണി​ലേ​ക്ക് ഒ​രു സിം​ഗി​ൾ കോ​ളി​ലൂ​ടെ ക​ട​ന്നു​ക​യ​റു​ന്ന സ്പൈ​വേ​ർ ആ ​ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തും എ​ന്നാ​ണ് വാ​ട്സ്ആ​പ് അ​ധി​കൃ​ത​ർ തി​ങ്ക​ളാ​ഴ്ച സ്ഥി​രീ​ക​രി​ച്ച​ത്. വി​വ​ര​ങ്ങ​ൾ എ​ന്നു​വ​ച്ചാ​ൽ കോ​ൾ വി​വ​ര​ങ്ങ​ൾ, ഇ-​മെ​യി​ലു​ക​ൾ, സ​ന്ദേ​ശ​ങ്ങ​ൾ, ഫോ​ട്ടോ​സ് തു​ട​ങ്ങി‍യ​വ​യാ​ണ് ചോ​ർ​ത്തു​ക.

പി​ന്നി​ൽ

ഇ​സ്രേ​ലി സൈ​ബ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് ക​മ്പ​നി​യാ​യ എ​ൻ​എ​സ്ഒ ആ​ണ് ഈ ​ചോ​ർ​ത്ത​ൽ ബ​ഗ് ഡെ​വ​ല​പ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു വാ​ട്സ്ആ​പ് കോ​ളി​ലൂ​ടെ ട്രാ​ൻ​സ്മി​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന ഈ ​ബ​ഗ് ആ ​കോ​ൾ അ​റ്റ​ൻ​ഡ് ചെ​യ്തി​ല്ലെ​ങ്കി​ൽ പോ​ലും വാ​ട്സ്ആ​പ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഫോ​ണു​ക​ളി​ൽ ക​ട​ന്നു​കൂ​ടും. വാ​ട്സ്ആ​പ് കോ​ൾ ലോ​ഗി​ൽ ഈ ​കോ​ൾ വി​വ​ര​ങ്ങ​ൾ കാ​ണാ​നും സാ​ധി​ക്കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​ര​ത്തി​ലൊ​രു കോ​ൾ വ​ന്ന​താ​യി വാ​ട്സ്ആ​പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് തി​രി​ച്ച​റി​യാ​നും ക​ഴി​യി​ല്ല.


ക​ണ്ടെ​ത്തി​യ​ത്

ഈ ​മാ​സം ആ​ദ്യ​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​ശ്നം വാ​ട്സ്ആ​പ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​പ്പോ​ൾ​ത്ത​ന്നെ അ​ത് ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച സെ​ർ​വ​റു​ക​ളി​ൽ സു​ര​ക്ഷാ അ​പ്ഡേ​ഷ​നു​ക​ൾ ന​ട​ത്തി​യ​ശേ​ഷം തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ, എ​ത്ര​ത്തോ​ളം ഉ​പ​യോ​ക്താ​ക്ക​ളെ ഇ​ത് ബാ​ധി​ച്ചു എ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല.

പ്ര​ശ്ന​ത്തി​ലാ​യ വാ​ട്സ്ആ​പ് വേ​ർ​ഷ​നു​ക​ൾ

=(ആ​ൻ​ഡ്രോ​യ്ഡ്) v2.19.134ഉം ​മു​ന്പു​ള്ള​തും
=വാ​ട്സ്ആ​പ് ബി​സി​ന​സ് (ആ​ൻ​ഡ്രോ​യ്ഡ്) v2.19.44 ഉം ​മു​ന്പു​ള്ള​തും
=(ഐ​ഒ​എ​സ്) v2.19.51ഉം ​മു​ന്പു​ള്ള​തും
=വാ​ട്സ്ആ​പ് ബി​സി​ന​സ് (ഐ​ഒ​സ്) v2.19.51ഉം ​മു​ന്പു​ള്ള​തും
=(വി​ൻ​ഡോ​സ് ഫോ​ൺ) v2.18.348 ഉം ​മു​ന്പു​ള്ള​തും
=(ടൈ​സെ​ൻ) v2.18.15ഉം ​മു​ന്പു​ള്ള​തും