നസ്രിയയുടെ നാത്തൂനും സിനിമ മേഖലയിലുള്ളയാൾ; ആരാണെന്നറിയണ്ടേ?
Friday, December 6, 2024 11:42 AM IST
നടി നസ്രിയയുടെ സഹോദരന്റെ വിവാഹനിശ്ചയചിത്രങ്ങളും വീഡിയോകളുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇതിൽ നസ്രിയയുടെ സഹോദരൻ നവീന്റെ പ്രതിശ്രുത വധു ഫിസ സജീൽ ആരാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകരിലേറെപ്പേരും.
നവീന്റെ വിവാഹനിശ്ചയം തന്നെ ആരാധകർക്ക് അപ്രതീക്ഷിതമായ വാർത്തയായിരുന്നു. അതിനാൽ ഈ പെൺകുട്ടി ഏതാണെന്ന് അറിയാനായുള്ള അന്വേഷണത്തിലായിരുന്നു ആരാധകരും.
നസ്രിയയുടെ നാത്തൂനായെത്തുന്ന ഫിസ സജീൽ ഒരു ഫാഷൻ ഡിസൈനറാണ്. എന്നാൽ ഫിസയുടെ സിനിമയിലേയ്ക്കുള്ള പ്രവേശനം ഫഹദിന്റെ ആവേശത്തിലൂടെയായിരുന്നു.
പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസയുടെ സഹായി ആണ് ഫിസ. ആവേശം സിനിമയുടെ വസ്ത്രങ്ങൾ സ്റ്റൈൽ ചെയ്തു സഹായിച്ചാണ് ഫിസ സിനിമയിലേക്കെത്തുന്നത്. അതേ സിനിമയിൽ സംവിധാന സഹായി ആയിരുന്നു നവീൻ. ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും ഈ സെറ്റിൽ വച്ചാണെന്നാണ് സൂചന.
കൊച്ചിയിൽ വച്ചുനടന്ന സ്വകാര്യ ചടങ്ങിലായിരുന്നു നവീന്റെയും ഫിസയുടെയും വിവാഹ നിശ്ചയം നടന്നത്. അമ്പിളി എന്ന സിനിമയിലൂടെ അഭിനേതാവായി അരങ്ങേറിയ നവീൻ പിന്നീട് ആവേശം, സി യൂ സൂൺ, രോമാഞ്ചം എന്നീ സിനിമകളുടെ സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.