വലതുകാൽവച്ച് താരിണി കാളിദാസിന്റെ വീട്ടിലേയ്ക്ക്; സ്വീകരിച്ച് ജയറാമും പാർവതിയും: വീഡിയോ
Wednesday, December 11, 2024 9:04 AM IST
മരുമകൾ താരിണിയെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്ത് ജയറാമും കുടുംബവും. ഞായറാഴ്ച വൈകുന്നേരമാണ് കാളിദാസനും താരിണിയും ചെന്നൈയിലെ വീട്ടിലേയ്ക്കെത്തിയത്. ഗുരുവായൂരിലെ വിവാഹത്തിന് ശേഷം ഉച്ചയ്ക്ക് തന്നെ താരകുടുംബം ചെന്നൈയിലെ വീട്ടിലേയ്ക്ക് പോയിരുന്നു. ശേഷം രാത്രിയോടെ മകനെയും മരുമകളെയും വീട്ടിലേയ്ക്ക് സ്വീകരിച്ചു.
വീട്ടിലേക്കു സ്വാഗതം താരു’ എന്ന അടിക്കുറിപ്പോടെ ജയറാമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വലതുകാൽ വച്ച് വീട്ടിലേക്കു കയറുന്ന താരിണിയിൽ നിന്നാണ് വീഡിയോയുടെ തുടക്കം.
ഡിസംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം.
ചെന്നൈയിലെ പ്രശസ്തമായ കലിംഗരായർ കുടുംബാംഗമാണ് മോഡൽ കൂടിയായ താരിണി. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. ലണ്ടനിൽ ഉദ്യോഗസ്ഥൻ ആയ നവ്നീത് ഗിരീഷ് ആണ് ഭർത്താവ്.