റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് അവസരം. 450 ഒഴിവ്. തിരുവനന്തപുരത്തും കൊച്ചിയിലുമായി 16 ഒഴിവുണ്ട്. ഓണ്‍ലൈൻ അപേക്ഷ ഒക്ടോബർ നാലു വരെ. ശന്പളം: 20,700-55,700.
യോഗ്യത: 50% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് പാസ് മാർക്ക്) ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ വേഡ് പ്രോസസിംഗ് അറിയണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും കഴിവുണ്ടാകണം.
പ്രായം: 20-28. ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കും വിധവ/വിവാഹമോചിതർക്കും ഇളവ്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ (രണ്ടു ഘട്ടം), ലാംഗ്വേജ് പ്രൊഫിഷൻസി ടെസ്റ്റ് (പ്രാദേശിക ഭാഷ) എന്നിവയുടെ അടിസ്ഥാനത്തിൽ. ഒക്ടോബർ 21, 23 തീയതികളിലാണു പ്രിലിമിനറി പരീക്ഷ.
കണ്ണൂർ, കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങളുണ്ട്. മെയിൻ പരീക്ഷ ഡിസംബറിൽ.
അപേക്ഷാഫീസ്: ജനറൽ, ഒബിസി വിഭാഗത്തിന് 450 രൂപ. അർഹതയുള്ളവർക്ക് ഇളവ് : www.rbi.org.in
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ വിഭാഗത്തിൽ 442 ഒഴിവ്. വിവിധ വിഭാഗങ്ങളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലേക്ക് ഒക്ടോബർ ആറു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജോലിപരിചയമുള്ളവർക്കാണ് അവസരം.
ജെഎംജിഎസ്-1 വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ (സോഫ്റ്റ്വേർ ഡെവലപ്പർ) തസ്തികയിൽ 174 ഒഴിവുകളും എംഎംജിഎസ്-2 വിഭാഗത്തിൽ ഡെപ്യൂട്ടി മാനേജർ (സോഫ്റ്റ്വേർ ഡെവലപ്പർ) തസ്തികയിൽ 40 ഒഴിവുകളുമുണ്ട്.
കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/ ഐടി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ്/സോഫ്റ്റ്വേർ എൻജിനിയറിംഗിൽ ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/ ഐടി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗിൽ എംടെക്/ എംഎസ്സി /തത്തുല്യമാണ് അടിസ്ഥാനയോഗ്യത.
ഓണ്‍ലൈൻ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ്: 750 രൂപ (അർഹർക്ക് ഇളവ്). www.bank.sbi, www.sbi.co.in
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്കിൽ ജൂണിയർ അസിസ്റ്റന്റ് മാനേജർ അവസരം. 600 ഒഴിവുണ്ട്. കേരളമുൾപ്പെട്ട ബംഗളൂരു സോണിലും ഒഴിവ്. സെപ്റ്റംബർ 30 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
പിജി ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കാണു പ്രാഥമിക തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർ മൂന്നു ലക്ഷം രൂപ കോഴ്സ് ഫീസായി അടയ്ക്കണം (വിദ്യാഭ്യാസ വായ്പാ സൗകര്യമുണ്ട്).
ഓണ്‍ലൈൻ പരീക്ഷയുടെയും (ഒക്ടോ ബർ 20ന്) അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. ഫീസ്: 1000 രൂപ (പട്ടികവിഭാഗം അംഗപരിമി തർക്ക് 200).
ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൂണിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ തസ്തികയിൽ നിയമനം ലഭിക്കും. ബംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ, നോയിഡയിലെ നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷനൽ എന്നിവിടങ്ങളിലാണു കോഴ്സ്.
ഒഴിവുകൾ: ജനറൽ-243, ഒബിസി- 162, ഇഡബ്ല്യുഎസ്-60, എസ്സി-90, എസ്ടി-45. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ പരിജ്ഞാനം. പ്രായം: 20-25.
ശന്പളം: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ട്രെയിനിംഗ് പീരിഡിൽ 5,000 രൂപയും ഇന്റേണ്‍ഷിപ് കാലയളവിൽ 15,000 രൂപയും സ്റ്റൈപൻഡായി ലഭിക്കും. www.idbibank.in
സൗത്ത് ഇന്ത്യൻ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്ക് നാഷണൽ അപ്രന്റീസ് പ്രമോഷൻ സ്കീം (എൻഎപിഎസ്) പ്രകാരം എല്ലാ സംസ്ഥാനങ്ങളിലുമായി 248 അപ്രന്റിസ് ട്രെയിനി ഒഴിവുകൾ. പരിശീലന കാലാവധി ഒരു വർഷം.
യോഗ്യത: അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദം/ ബിരുദാനന്തര ബിരുദം. പ്രതിമാസം നിയമാനുസൃതമായ സ്റ്റൈപൻഡ്.
അപ്രന്റിസ്ഷിപ് ട്രെയിനിംഗിനു പ്രാദേശിക ഭാഷാ പരിജ്ഞാനം ആവശ്യമായതിനാൽ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം വിലയിരുത്തിയായിരിക്കും ട്രെയിനിംഗിനു തെരഞ്ഞെടുക്കുക.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 10. താത്പര്യമുള്ളവർ www.appre nticeshipindia.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സൗത്ത് ഇന്ത്യൻ ബാങ്ക് ക്ഷണിച്ചിരിക്കുന്ന അവസരങ്ങളിൽ അപേക്ഷ സമർപ്പിക്കണം.