എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലുമായി 2,859 ഒഴിവുണ്ട്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് (എസ്എസ്എ): ആകെ 2674. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന കേരള റീജണില്‍ 115 ഒഴിവുകളാണുള്ളത് (ജനറൽ-71, എസ്സി-12, എസ്ടി-2,ഒബിസി-എന്‍സിഎല്‍-19, ഇഡബ്ല്യുഎസ്-11) (നാല് ഒഴിവ് ഭിന്നശേഷിക്കാര്‍ക്കും 15 ഒഴിവ് വിമുക്തഭടന്മാര്ക്കും നീക്കിവെച്ചതാണ്).
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് നേടിയ ബിരുദവും മിനിട്ടില്‍ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടര്‍ ടൈപ്പിംഗ് സ്പീഡും. പ്രായം: 18- 27 വയസ്. ശമ്പളം: 29,200- 92,300 രൂപ.
സ്റ്റെനോഗ്രാഫര്‍: 185 ഒഴിവ്\
യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം. മിനിറ്റില്‍ 80 വാക്ക് ഡിക്ടേഷന് പത്തു മിനിറ്റ് സമയം സ്പീഡും മിനിറ്റില്‍ 50 ഇംഗ്ലീഷ് വാക്ക്/ 35 ഹിന്ദി വാക്ക് ട്രാന്‍സ്ക്രിപ്ഷന്‍ സ്പീഡും ഉണ്ടായിരിക്കണം. പ്രായം: 18- 27 വയസ്. ശമ്പളം: 25,500 - 81,100 രൂപയും.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്സി എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒബിസി-എന്‍സിഎല്‍ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറല്‍ വിഭാഗത്തിന് പത്തുവര്‍ഷത്തെയും എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെയും ഒബിസി-എന്‍സിഎല്‍ വിഭാഗത്തിന് 13 വര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാര്ക്കും നിയമാനുസൃത വയസിളവുണ്ട്.
അപേക്ഷാ ഫീസ്: 700 രൂപ. (വനിതകള്‍ക്കും എസ്സി, എസ്ടി ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും ബാധകമല്ല.) ഓണ്‍ലൈനായ് ഫീസ് അടയ്ക്കേണ്ടത്.
പരീക്ഷ: രണ്ട് ഘട്ടങ്ങളിലായിരിക്കും പരീക്ഷ നടക്കുക. സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് ഒന്നാം ഘട്ടത്തില്‍ നടക്കുന്ന പരീക്ഷയ്ക്ക് രണ്ടര മണിക്കൂറായിരിക്കും ദൈര്‍ഘ്യം. 150 ചോദ്യങ്ങള്‍ക്കായി ആകെ 600 മാര്‍ക്ക്. സ്റ്റെനോഗ്രാഫര്‍ തസ്തികയിലേക്കുള്ള ആദ്യഘട്ടം പരീക്ഷയ്ക്ക് രണ്ടു മണിക്കൂറും പത്തു മിനിറ്റുമാണ് സമയം. ആകെ 800 മാര്‍ക്ക്. 200 ചോദ്യങ്ങൾ. തെറ്റുത്തരത്തിന് നാലിലൊന്ന് മാര്‍ക്ക് കുറയ്ക്കും. രാജ്യത്തെ 57 കേന്ദ്രങ്ങളിലായിരിക്കും പീരക്ഷ. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം/ മുവാറ്റുപുഴ എന്നിവിടങ്ങളിലായിരിക്കും പരീക്ഷാ കേന്ദ്രം. ഓരോ ചോദ്യത്തിനും നാലു മാര്‍ക്ക് വീതം. രണ്ട് തസ്തികയിലേക്കും രണ്ടാംഘട്ടത്തില്‍ സ്കില്‍ ടെസ്റ്റാണ് നടത്തുക.
സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് (എസ്എസ്എ) തസ്തികയിലേക്ക് മേഖല തിരിച്ച് മെറിറ്റ് ലിസ്റ്റ് തയാറാക്കിയായിരിക്കും നിയമനം.
അപേക്ഷ: www.epfind ia.gov.in, htpps://recruitme nt.tnta.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 26.