സി​ആ​ർ​പി​എ​ഫി​ൽ 9,223 കോ​ണ്‍​സ്റ്റ​ബി​ൾ
സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്സി​ൽ കോ​ണ്‍​സ്റ്റ​ബി​ൾ (ടെ​ക്നി​ക്ക​ൽ ആ​ൻ​ഡ് ട്രേ​ഡ്സ്മാ​ൻ) ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ന്മാ​ർ​ക്ക് 9116 ഒ​ഴി​വും സ്ത്രീ​ക​ൾ​ക്ക് 107 ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ൽ ആ​കെ 259 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത് (പു​രു​ഷ​ൻ- 254, വ​നി​ത-​അ​ഞ്ച്) വി​വി​ധ ട്രേ​ഡു​ക​ളി​ൽ/ ത​സ്തി​ക​ക​ളി​ൽ അ​വ​സ​ര​മു​ണ്ട്. ഏ​ത് സം​സ്ഥാ​ന​ത്തി​ലെ/ കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ത്തി​ലെ ഒ​ഴി​വി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കു​ന്ന​ത് അ​വി​ടെ താ​മ​സി​ക്കു​ന്ന​യാ​ളാ​യി​രി​ക്ക​ണം. 2023 ജൂ​ലൈ ഒ​ന്നു മു​ത​ൽ 13 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ക.

ഒ​ഴി​വു​ക​ൾ
പു​രു​ഷ​ൻ​മാ​ർ: ഡ്രൈ​വ​ർ- 2372, മോ​ട്ട​ർ മെ​ക്കാ​നി​ക്ക് വെ​ഹി​ക്കി​ൾ- 544, കോ​ബ്ല​ർ- 151, കാ​ർ​പെ​ന്‍റ​ർ- 139, ടെ‌​യ്‌​ല​ർ- 242, ബ്രാ​സ് ബാ​ൻ​ഡ്- 172, പൈ​പ്പ് ബാ​ൻ​ഡ്- 51, ബ്യൂ​ഗ്ള​ർ- 1340, ഗാ​ർ​ഡ​ന​ർ- 92, പെ​യി​ന്‍റ​ർ- 56, കു​ക്ക്/ വാ​ട്ട​ർ കാ​രി​യ​ർ- 2429, വാ​ഷ​ർ​മാ​ൻ- 403, ബാ​ർ​ബ​ർ- 303, സ​ഫാ​യ് ക​ർ​മ​ചാ​രി- 811.

കോ​ണ്‍​സ്റ്റ​ബി​ൾ (പ​യ​നി​യ​ർ) ത​സ്തി​ക​യി​ലെ 11 ഒ​ഴി​വു​ക​ളി​ലേ​ക്കും (മേ​സ​ണ്‍- ആ​റ്, പം​ബ്ല​ർ-​ഒ​ന്ന്, ഇ​ല​ക്‌​ട്രീ​ഷ്യ​ൻ- നാ​ല്) ഒ​ഴി​വു​ക​ളി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.
വ​നി​ത​ക​ൾ: ബ്യൂ​ഗ്ള​ർ- 20, കു​ക്ക്/ വാ​ട്ട​ർ കാ​രി​യ​ർ- 46, വാ​ഷ​ർ വു​മ​ണ്‍- മൂ​ന്ന്, ഹെ​യ​ർ ഡ്ര​സ​ർ- ര​ണ്ട്, സ​ഫാ​യ് ക​ർ​മ​ചാ​രി- 13, ബ്രാ​സ് ബാ​ൻ​ഡ്- 24.

കേ​ര​ള​ത്തി​ലെ ഒ​ഴി​വു​ക​ൾ
പു​രു​ഷ​ൻ​മാ​ർ: ഡ്രൈ​വ​ർ- 54, മോ​ട്ട​ർ മെ​ക്കാ​നി​ക്ക് വെ​ഹി​ക്കി​ൾ- 13, കോ​ബ്ല​ർ- അ​ഞ്ച്, കാ​ർ​പെ​ന്‍റ​ർ- അ​ഞ്ച്, ടെ​യ്‌​ല​ർ- പ​ത്ത്, ബ്രാ​സ് ബാ​ൻ​ഡ്- നാ​ല്, പൈ​പ്പ് ബാ​ൻ​ഡ്- ഒ​ന്ന്. ബ്യൂ​ഗ്ല​ർ- 41, ഗാ​ർ​ഡ​ന​ർ- മൂ​ന്ന്, പെ​യി​ന്‍റ​ർ- മൂ​ന്ന്, കു​ക്ക്/ വാ​ട്ട​ർ കാ​രി​യ​ർ- 70, വാ​ഷ​ർ​മാ​ൻ- 12, ബാ​ർ​ബ​ർ- 10, സ​ഫാ​യ് ക​ർ​മ​ചാ​രി- 23.
വ​നി​ത: കു​ക്ക്/ വാ​ട്ട​ർ കാ​രി​യ​ർ- മൂ​ന്ന്, സ​ഫാ​യ് ക​ർ​മ​ചാ​രി- ഒ​ന്ന്, ബ്രാ​സ് ബാ​ൻ​ഡ്- ഒ​ന്ന്.
ശ​ന്പ​ള​സ്കെ​യി​ൽ: 21,700- 69,100 രൂ​പ.
പ്രാ​യം: ഡ്രൈ​വ​ർ ത​സ്തി​യി​ലേ​ക്ക് 21- 27 വ​യ​സും മ​റ്റു ത​സ്തി​ക​യി​ലേ​ക്ക് 18- 23 വ​യ​സു​മാ​ണ് പ്രാ​യ​പ​രി​ധി. 01.08.2023 അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നും വ​ർ​ഷം ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ ഇ​ള​വ് ല​ഭി​ക്കും. വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വു​ണ്ട്.

യോ​ഗ്യ​ത
ഡ്രൈ​വ​ർ: മെ​ട്രി​ക്കു​ലേ​ഷ​ൻ/ ത​ത്തു​ല്യം. ഹെ​വി മോ​ട്ടോ​ർ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്.
മെ​ക്കാ​നി​ക്ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ: പ്ല​സ്ടു സ​ന്പ്ര​ദാ​യ​ത്തി​ൽ പ​ത്താം​ക്ലാ​സ് വി​ജ​യം. മെ​ക്കാ​നി​ക്ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ളി​ൽ നാ​ഷ​ണ​ൽ / സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ അം​ഗീ​കൃ​ത ദ്വി​വ​ത്സ​ര ഐ​ടി​ഐ, ഒ​രു​വ​ർ​ഷ​ത്തെ പ്രാ​യോ​ഗി​ക പ​രി​ച​യം. അ​ല്ലെ​ങ്കി​ൽ മെ​ക്കാ​നി​ക്ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ട്രേ​ഡി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ/ സ്റ്റേ​റ്റ് അ​പ്ര​ന്‍റീ​സ്ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഒ​രു വ​ർ​ഷ​ത്തെ പ്രാ​യോ​ഗി​ക പ​രി​ച​യ​വും.
മ​റ്റ് ട്രേ​ഡു​ക​ൾ: മെ​ട്രി​ക്കു​ലേ​ഷ​ൻ/ ത​ത്തു​ല്യം (വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്ക് ആ​ർ​മി​യി​ലെ ത​ത്തു​ല്യ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്). ബ​ന്ധ​പ്പെ​ട്ട ജോ​ലി​യി​ൽ പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം.
പ​യ​നി​യ​ർ വിം​ഗ് (മേ​സ​ണ്‍/ പ്ലം​ബ​ർ/ ഇ​ല​ക്‌​ട്രീ​ഷ്യ​ൻ): മെ​ട്രി​ക്കു​ലേ​ഷ​ൻ/ ത​ത്തു​ല്യം. ബ​ന്ധ​പ്പെ​ട്ട ജോ​ലി​യി​ൽ ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​ർ​ക്ക് മു​ൻ​ഗ​ണ​ന.

ശാ​രീ​രി​ക യോ​ഗ്യ​ത
ഉ​യ​രം: പു​രു​ഷ​ൻ 170 സെ​മീ (എ​സ്ടി- 162.5 സെ​മീ), വ​നി​ത- 157 സെ​മീ (എ​സ്ടി- 150 സെ​മീ).
നെ​ഞ്ച​ള​വ്: പു​രു​ഷ​ൻ​മാ​ർ​ക്ക് 80 സെ​മീ (എ​സ്ടി- 76 സെ​മീ) നെ​ഞ്ച​ള​വ് ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ഞ്ചു സെ​മീ വി​കാ​സം.

അ​പേ​ക്ഷാ ഫീ​സ്: 100 രൂ​പ. വ​നി​ത​ക​ൾ​ക്കും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കും വി​മു​ക്ത​ഭ​ൻ​മാ​ർ​ക്കും ബാ​ധ​ക​മ​ല്ല. ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​യ്ക്ക​ണം.
പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ: കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ എ​ന്നി​വ​യാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ. അ​പേ​ക്ഷ​ക​ർ​ക്ക് മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ൾ ഓ​പ്ഷ​നാ​യി ന​ൽ​കാം.
കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യ്ക്ക് പു​റ​മേ ശാ​രീ​രി​ക​ശേ​ഷി പ​രി​ശോ​ധ​ന/ ശാ​രീ​രി​ക ക്ഷ​മ​താ പ​രീ​ക്ഷ. ട്രേ​ഡ് ടെ​സ്റ്റ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന. വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്തി​യാ​വും തെ​ര​ഞ്ഞെ​ടു​പ്പ്.

ടെ​ക്നി​ക്ക​ൽ/ ട്രേ​ഡ്സ്മാ​ൻ വി​ഭാ​ഗ​ത്തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 30 ശ​മ​താ​നം. ഇ​ഡ​ബ്ല്യു​എ​സ്/ ഒ​ബി​സി- 25 ശ​ത​മാ​നം. മ​റ്റു​ള്ള​വ​ർ 20 ശ​മ​താ​നം. എ​ന്നി​ങ്ങ​നെ​യും പ​യ​നി​യ​ർ വിം​ഗി​ൽ ജ​ന​റ​ൽ - 35 ശ​മ​താ​നം. എ​സ്‌​സി/ എ​സ്ടി/ ഒ​ബി​സി/ ഇ​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗ​ത്തി​ന് 33 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് പാ​സ് മാ​ർ​ക്ക്. പ​രീ​ക്ഷ​യി​ൽ​നി​ന്ന് മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ, ഒ​ഴി​വു​ക​ളു​ടെ എ​ട്ടി​ര​ട്ടി പേ​രെ​യാ​ണ് ശാ​രീ​രി​ക​ശേ​ഷി പ​രി​ശോ​ധ​ന​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക.

അ​പേ​ക്ഷ: ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​യി​ൽ ഫോ​ട്ടോ​യും ഒ​പ്പും വി​ജ്ഞാ​പ​ന​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന മാ​തൃ​ക​യി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. മാ​ർ​ച്ച് 27 മു​ത​ൽ ഏ​പ്രി​ൽ 25 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.crpf.gov.in സ​ന്ദ​ർ​ശി​ക്കു​ക.