പാലക്കാട് വാളയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ മലബാർ സിമെന്റ്സ് ലിമിറ്റഡ് (എംസിഎൽ) ഫീൽഡ് ഓഫീസർ, ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്കായിരിക്കും നിയമനം.
ഫീൽഡ് ഓഫീസർ (മാർക്കറ്റിംഗ്): രണ്ടു വർഷത്തേക്കായിരിക്കും നിയമനം. ശന്പളം: 25,000 രൂപ.
യോഗ്യത: ബിരുദവും സംസ്ഥാനത്തിനകത്ത് സിമെന്റ് മാർക്കറ്റിംഗിൽ കുറഞ്ഞത് മൂന്നു വർഷ പ്രവൃത്തിപരിചയവും. പ്രായം: 45 വയസ് കവിയരുത്.
അപേക്ഷ: വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, മലബാർ സിമെന്റ്സ് ലിമിറ്റഡ്, വാളയാർ പോസ്റ്റ്, പാലക്കാട്- 678624 എന്നി വിലാസത്തിൽ ഏപ്രിൽ അഞ്ചിന് മുന്‍പായി അയയ്ക്കുക.
ഡെപ്യൂട്ടി മൈൻസ് മാനേജർ തസ്തികയിലെ ഒരൊഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ശന്പളം: ആദ്യവർഷം 80,000 രൂപ, രണ്ടാം വർഷം 85,000 രൂപ, മൈനിംഗ് ബിരുദവും മൈൻസ് മാനേജർ സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസിയും കുറഞ്ഞത് പത്തുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.വെബ്സൈറ്റ്: www.malabarcements.co.in.