മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസറാവാൻ അവസരം. 500 ഒഴിവുണ്ട്. ക്രെഡിറ്റ് ഓഫീസർ ഇൻ ജനറൽ ബാങ്കിംഗ് സ്ട്രീം, ഐടി ഓഫീസർ ഇൻ സ്പെഷലിസ്റ്റ് സ്ട്രീം തസ്തികകളിലാണ് അവസരം. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം.
ഓണ്‍ലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ നാലു കേന്ദ്രങ്ങളുണ്ടാവും.
ശന്പളം: 36,000- 63,500 രൂപ.
ക്രെഡിറ്റ് ഓഫീസർ ഇൻ ജനറൽ ബാങ്കിംഗ് സ്ട്രീം: 350 ഒഴിവ്.
യോഗ്യത: ബിരുദം/ തത്തുല്യം. പ്രായം: 20- 29 വയസ്.
ഐടി ഓഫീസർ ഇൻ സ്പെഷലിസ്റ്റ് സ്ട്രീം: 150
യോഗ്യത: കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐടി, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എന്നിവയിലൊന്നിൽ നാലുവർഷത്തെ എൻജിനിയിറിംഗ് ടെക്നോളജി ബിരുദം.
അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, കംപ്യൂട്ടർ സയൻസ്, ഐടി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിലൊന്നിൽ ബിരുദാനന്തരബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും DOEACC B ലെവൽ വിജയം.
പ്രായം: 20 -29 വയസ്.
01.02.2023 അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ എസ് സി, എസ്ടിക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 850 രൂപ.
എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 175 രൂപ. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
തെരഞ്ഞെടുപ്പ്: ഓണ്‍ലൈൻ പരീക്ഷയ്ക്ക് പുറമേ ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവ കൂടി നടത്തിയാവും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നരലക്ഷം രൂപ ഫീസോടെ ഒരു വർഷത്തെ ബാങ്കിംഗ് ആൻഡ് ഫിനാൻസ് പിജി ഡിപ്ലോമ കോഴ്സുകൂടി വിജയരമായി പൂർത്തിയാക്കണം.
അപേക്ഷ: ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25. വെബ്സൈറ്റ്: www.bankofindia.com