പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള കോസ്റ്റ് ഗാർഡിൽ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അസിസ്റ്റന്റ് കമൻഡാന്റ് ആകാൻ അവസരം. അസിസ്റ്റന്റ് കമൻഡാന്റ് ജനറൽ ഡ്യൂട്ടി, ജനറൽ ഡ്യൂട്ടി/പൈലറ്റ്, നാവിഗേറ്റർ/ഒബ്സേർവർ, ടെക്നിക്കൽ ബ്രാഞ്ച്, നിയമം എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അസിസ്റ്റന്റ് കമൻഡാന്റ് ജനറൽ ഡ്യൂട്ടി- യോഗ്യത: അംഗീകൃതസർവകലാശാലയിൽനിന്ന് 60 ശതമാനം മാർക്കോടെ ബിരുദം. മൊത്തം 60 ശതമാനം മാർക്കോടെ പ്ലസ്ടുവിനു ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധമായി പാസായിരിക്കണം. പ്രായം: 19-24. 1997 ജൂലൈ ഒന്നിനും 2003 ജൂണ്‍ 30നും മധ്യേ ജനിച്ചവരായിരിക്കണം.
ജനറൽ ഡ്യൂട്ടി പൈലറ്റ്, നാവിഗേറ്റർ-ഒബ്സർവയർ- യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് 60 ശതമാനം മാർക്കോടെ ബിഎസ്സി മാത്തമാറ്റിക്സ്, ഫിസിക്സ് പാസായിരിക്കണം. ബിരുദത്തിന്റെ അവസാനവർഷം ഫിസിക്സോ മാത്തമാറ്റിക്സോ നിർബന്ധമായി പഠിച്ചിരിക്കണം. പ്ലസ്ടുവിനു ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധമായി പാസായിരിക്കണം. പ്രായം: 19-26നും മധ്യേ. 1997ജൂലൈ ഒന്നിനും 2003ജൂണ്‍ 30നും മധ്യേ ജനിച്ചവരായിരിക്കണം.
പൈലറ്റ്(കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക്) -യോഗ്യത: മൊത്തം 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം.
അപേക്ഷ അയയ്ക്കേണ്ട വിധം: www.joincoastguard.org എന്ന വെബ്സൈറ്റിൽനിന്നും ഓണ്‍ലൈനായി അപേക്ഷ അയയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.joi ncoastguard.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ ഏഴ്.