കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിനു കീഴിൽ ന്യൂഡൽഹിയിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ യംഗ് പ്രഫഷണലുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി 46 ഒഴിവുകളാണ് ഉള്ളത്.
സ്റ്റാൻഡേർഡൈസേഷൻ ഡിപ്പാർട്ട്മെന്റ്- നാല്.
യോഗ്യത: ബിഇ/ ബിടെക്/ മാസ്റ്റേഴസ് ഡിഗ്രി (മെറ്റലർജി എൻജിനിയറിംഗ്) രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന യോഗ്യത നേടിയവർക്കും ഗവേഷണപരിചയമുള്ളവർക്കും പേപ്പറുകൾ പ്രസിദ്ധീകരിച്ചവർക്കും മുൻഗണന ലഭിക്കും.
റിസർച്ച് അനാലിസിസ്: 20
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഉയർന്ന യോഗ്യത നേടിയവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും ഗവേഷണപരിചയമുള്ളവർക്കും പേപ്പറുകൾ പ്രസിദ്ധീകരിച്ചവർക്കും മുൻഗണന ലഭിക്കും.
മാനേജ്മെന്റ് സിസ്റ്റം സർട്ടിഫിക്കേഷൻ ഡിപ്പാർട്ട്മെന്റ്- 22.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/ എൻജിനിയറിംഗ് ഡിപ്ലോമ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
ഉയർന്ന യോഗ്യതയുള്ളവർക്കും മാനേജമെന്റ് സിസ്റ്റം സർട്ടിഫിക്കേഷനിൽ അറിവുള്ളവർക്കും മുൻഗണന ലഭിക്കും. എല്ലാ തസ്തികകളിലെയും ഡിഗ്രി, ഡിപ്ലോമ യോഗ്യതകൾ 60 ശതമാനം മാർക്കോടെ നേടിയതായിരിക്കണം. പത്താംതലത്തിലും പന്ത്രണ്ടാംതലത്തിലും 75 ശതമാനം മാർക്ക് നേടിയിരിക്കണം.
പ്രായപരിധി: 35 വയസ്.
ശന്പളം: 70,000 രൂപ.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.bis.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.