ടെറിട്ടോറിയൽ ആർമയിൽ 13 ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. പുരുഷൻമാർക്ക് 12 ഉം സ്ത്രീകൾക്ക് ഒരു ഒഴിവുമാണ് ഉള്ളത്. അപേക്ഷകർക്ക് ജോലിയുണ്ടായിരിക്കണം.
ആർമി/ നേവി/ എയർഫോഴ്സ്/ പോലീസ്/ ജനറൽ റിസർവ് എൻജിനിയർ ഫോഴ്സ്/ പാരാമിലിട്ടറി എന്നിവയിൽ ജോലി ചെയ്തവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
യോഗ്യത: ബിരുദം. പ്രായം: 18- 42 വയസ്. എഴുത്തുപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കോയന്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് www.jointerritorialarmy. gov.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.