പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്ലൈനായി അപേക്ഷിക്കണം. നേരിട്ടുള്ള നിയമനമാണ്. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
ജനറൽ ഫിറ്റർ:
യോഗ്യത: ഫിറ്റർ/ഫിറ്റർ ജനറൽ ഐടിഐ. ആൻഡ് എൻസിടിവിടി/ ഐടിഐ സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാർഡുകളിലെ അപ്രന്റിസ് പരിശീലനം/പ്രവൃത്തിപരിചയം അഭിലഷണീയം.
ഇലക്ട്രിക്കൽ മെക്കാനിക്:
യോഗ്യത: പത്താംക്ലാസും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐയും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിംഗ് സർട്ടിഫിക്കറ്റും വയർമാൻ ലൈസൻസും അഭിലഷണീയം.
ടെക്നിക്കൽ അസിസ്റ്റന്റ് (ക്വാളിറ്റി അഷ്വറൻസ്):
യോഗ്യത: രണ്ടുവർഷത്തെ ഷിപ് ബിൽഡിംഗ്/മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടർ പ്രൊഫിഷ്യൻസി അഭിലഷണീയം.
വെൽഡർ:
യോഗ്യത: വെൽഡർ ട്രേഡിൽ ഐടിഐ ആൻഡ് എൻസിടിവിടി/ ഐടിഐ സർട്ടിഫിക്കറ്റ്. ഷിപ്പ്യാഡുകളിലെ അപ്രന്റിസ് പരിശീലനം അല്ലെങ്കിൽ പ്രവൃത്തിപരിചയം അഭിലഷണീയം.
സ്ട്രക്ചറൽ ഫിറ്റർ:
യോഗ്യത: സ്ട്രക്ചറൽ ഫിറ്റർ/ഫിറ്റർ/ഫിറ്റർ ജനറൽ/ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഐടിഐ ആൻഡ് എൻസിടിവിടി സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാർഡിലെ പ്രവൃത്തിപരിചയം/അപ്രന്റിസ് പരിശീലനം അഭിലഷണീയം.
ടെക്നിക്കൽ അസിസ്റ്റന്റ്
യോഗ്യത: രണ്ടുവർഷത്തെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഷിപ്ബിൽഡിംഗ്/പ്രൊഡക്ഷൻ/ഫാബ്രിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ട്രെയിനി ഖലാസി: യോഗ്യത: പത്താംക്ലാസും ഫിറ്റർ/ഫിറ്റർ ജനറൽ ട്രേഡിൽ ഐടിഐയും. ഷിപ്പ് യാർഡിൽ അപ്രന്റിസ് പരിശീലനമുള്ളവർക്ക് മുൻഗണന. www.goashi pyard. in സന്ദർശിക്കുക.