മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ 86 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം. ഒരു വർഷത്തെ പരിശീലനമായിരിക്കും.
ഗ്രാജ്വേറ്റ് അപ്രന്റീസ്: 79 ഒഴിവ്.
കെമിക്കൽ- ഒന്ന്, കംപ്യൂട്ടർ- രണ്ട്, സിവിൽ- മൂന്ന്, ഇലക്ട്രിക്കൽ- 15, ഇലക്ട്രോണിക്സ് ആൻഡ് ടെലിക്കോം- അഞ്ച്, മെക്കാനിക്കൽ- 43, പ്രൊഡക്ഷൻ- അഞ്ച്, ഷിപ്പ് ബിൽഡിംഗ് ടെക്നോളജി- അഞ്ച്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിംഗ്/ ടെക്നോളജി ബിരുദം.
ഡിപ്ലോമ അപ്രന്റീസ്: ഏഴ് ഒഴിവ്.
ഇലക്ട്രിക്കൽ- രണ്ട്, മെക്കാനിക്കൽ- അഞ്ച്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിംഗ്/ ടെക്നോളജി ബിരുദം.
വിശദവിവരങ്ങൾക്കായി www.mazagondock.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകർ portal.mhrdnat s.go v.in എന്ന പോർട്ടലിൽ രജിസ്ട്രേഷൻ നടത്തിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25.