സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) 249 സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഹെഡ് കോണ്സ്റ്റിബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്. ദേശീയ/ സംസ്ഥാനതലത്തിൽ കഴിവു തെളിയിച്ച പുരുഷ/ വനിതാ കായിക താരങ്ങൾക്കാണ് അവസരം. ഒഴിവുള്ള സ്പോർട്സ് ഇനങ്ങൾ, ഒഴിവുകളുടെ എണ്ണം തുടങ്ങിയ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 31.
വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു ജയം/ തത്തുല്യം.
പ്രായം: 18- 23 വയസ്. 2021 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശന്പളം: 25500- 81100 രൂപ.
സ്പോർട്സ് യോഗ്യത: വ്യക്തിഗത/ ടീം ഇനങ്ങളിൽ രാജ്യാന്തര ടൂർണമെന്റിൽ സീനിയർ/ ജൂണിയർ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കിൽ സീനിയർ/ ജൂണിയർ നാഷണൽ ഗെയിംസ്/ ചാന്പ്യൻഷിപ്പിൽ മെഡൽ നേടിയിരിക്കണം അല്ലെങ്കിൽ സീനിയർ/ ജൂണിയർ തലത്തിൽ ഗെയിംസ്/ ചാന്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിക്കണം.
അല്ലെങ്കിൽ ദേശീയ ഇന്റർയൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിൽ മെഡൽ വേണം. അല്ലെങ്കിൽ ദേശീയ സ്കൂൾ ഗെയിംസ്/ ചാന്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയവരാകണം.
ശാരീരിക യോഗ്യത: ഉയരം: പുരുഷൻ- 167 സെമീ. നെഞ്ചളവ് 81- 86 സെമീ. സ്ത്രീ- 153 സെമീ നെഞ്ചളവ്: ബാധകമല്ല.
അപേക്ഷാ ഫീസ്: 100 രൂപ. എസ്സി/ എസ്ടി, വനിതകൾ എന്നിവർക്കു ഫീസില്ല. പോസ്റ്റൽ ഓർഡർ/ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: നിർദിഷ്ടമാതൃകയിലെ അപേക്ഷ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പോസ്റ്റൽ ഓർഡർ/ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിലാസത്തിൽ അയയ്ക്കുക.
വെബ്സൈറ്റ്: httsp://cisfrectt.in.