തിരുവനന്തപുരത്തെ സംസ്ഥാന സഹകരണ മത്സ്യ വികസന ഫെഡറേഷനിലെ (മത്സ്യഫെഡ്) 12 താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഏഴു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രോജക്ട് ഓഫീസർ: എംഎഫ്എസ്ബി/ ബിഎഫ്എസ്സി/ എംഎസ്സി (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്/ ഇൻഡസ്ട്രിയൽ ഫിഷറീസ്/ മറൈൻ ബോയളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾചർ/ അക്വാകൾചർ ആൻഡ് ഫിഷറീസ് മൈക്രോ ബയോളജി/ അക്വാകൾചർ ആൻഡ് ഫിഷ് പ്രോസസിംഗ്/ സുവോളജി)/ തത്തുല്യം.
ശന്പളം: 24,520 രൂപ.
അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്): ഫിഷറീസ് സയൻസിന്റെ ഏതെങ്കിലും വിഭാഗത്തിൽ ബിരുദം.
മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
ശന്പളം: 28,100 രൂപ.
പ്രായം: സഹകരണസംഘം മാനദണ്ഡപ്രകാരം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: .matsyafed.in.