ജ​ർ​മ​നി​യി​ൽ ന​ഴ്സ്: ആദ്യഘട്ട നോ​ർ​ക്ക റി​ക്രൂ​ട്ട്മെ​ന്‍റി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ർ​​​മ​​​നി​​​യി​​​ലേ​​​ക്ക് മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​രെ റി​​​ക്രൂ​​​ട്ടു ചെ​​​യ്യു​​​ന്ന​​​തി​​​ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സും ജ​​​ർ​​​മ​​​ൻ ഫെ​​​ഡ​​​റ​​​ൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​യു​​​മാ​​​യി (ബി​​​എ) ഒ​​​പ്പു വ​​​ച്ച ’ട്രി​​​പ്പി​​​ൾ വി​​​ൻ’ പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട റി​​​ക്രൂ​​​ട്ടു​​​മെ​​​ന്‍റി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. നി​​​ല​​​വി​​​ൽ ജ​​​ർ​​​മ​​​ൻ ഭാ​​​ഷ​​​യി​​​ൽ ബി 1 ​​​ലെ​​​വ​​​ൽ യോ​​​ഗ്യ​​​ത​​​യും ന​​​ഴ്സിം​​​ഗി​​​ൽ ബി​​​രു​​​ദ​​​മോ ഡി​​​പ്ലോ​​​മ​​​യോ ഉ​​​ള്ള​​​വ​​​രു​​​മാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ഫാ​​​സ്റ്റ് ട്രാ​​​ക്ക് റി​​​ക്രൂ​​​ട്ടു​​​മെ​​​ന്‍റ് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്.

ജ​​​ർ​​​മ​​​നി​​​യി​​​ൽ ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് ന​​​ഴ്സ് ആ​​​യി ജോ​​​ലി ചെ​​​യ്യ​​​ണ​​​മെ​​​ങ്കി​​​ൽ ജ​​​ർ​​​മ​​​ൻ ഭാ​​​ഷ​​​യി​​​ൽ ബി 2 ​​​ലെ​​​വ​​​ൽ യോ​​​ഗ്യ​​​ത നേ​​​ട​​​ണം. കൂ​​​ടാ​​​തെ ലൈ​​​സ​​​ൻ​​​സിം​​​ഗ് പ​​​രീ​​​ക്ഷ​​​യും പാ​​​സാ​​​ക​​​ണം. നി​​​ല​​​വി​​​ൽ ബി 1 ​​​യോ​​​ഗ്യ​​​ത നേ​​​ടി​​​യ ന​​​ഴ്സു​​​മാ​​​ർ​​​ക്ക് ബി 2 ​​​ലെ​​​വ​​​ൽ യോ​​​ഗ്യ​​​ത നേ​​​ടു​​​ന്ന​​​തി​​​നും ലൈ​​​സ​​​ൻ​​​സിം​​​ഗ് പ​​​രീ​​​ക്ഷ പാ​​​സാ​​​കു​​​ന്ന​​​തി​​​നും ട്രി​​​പ്പി​​​ൾ വി​​​ൻ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ക്കും. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലോ കെ​​​യ​​​ർ ഹോ​​​മു​​​ക​​​ളി​​​ലോ കെ​​​യ​​​ർ​​​ഗി​​​വ​​​റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നും പ്ര​​​തി​​​മാ​​​സം കു​​​റ​​​ഞ്ഞ​​​ത് 2300 യൂ​​​റോ ശ​​​മ്പ​​​ളം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നും അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്.

മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ യോ​​​ഗ്യ​​​ത​​​യും കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വുമു​​​ള്ള ന​​​ഴ്സു​​​മാ​​​ർ​​​ക്ക് ഫാ​​​സ്റ്റ് ട്രാ​​​ക്ക് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യ​​​പ​​​രി​​​ധി 45 വ​​​യ​​​സ്. ജ​​​ർ​​​മ​​​നി​​​യി​​​ലെ തൊ​​​ഴി​​​ൽ ദാ​​​താ​​​വ് നേ​​​രി​​​ട്ടോ ഓ​​​ൺ​​​ലൈ​​​നാ​​​യോ ഇ​​​ന്‍റ​​​ർ​​​വ്യു ന​​​ട​​​ത്തി​​​യാ​​​യി​​​രി​​​ക്കും യോ​​​ഗ്യ​​​രാ​​​യ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൂ​​​ർ​​​ണ​​​മാ​​​യും ജ​​​ർ​​​മ​​​ൻ തൊ​​​ഴി​​​ൽ​​​ദാ​​​താ​​​വി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കും. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 24. അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​യ​​​ക്കേ​​​ണ്ട ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സം: rcrtment.n [email protected] ala.gov.in. വി​​​ശ​​​ദാ​​​ശം​​​ങ്ങ​​​ൾ​​​ക്ക് www.n orka roots.org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യോ 1800 452 3939 എ​​​ന്ന ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്യ​​​ണം.

ബി 1 ​​​ലെ​​​വ​​​ൽ മു​​​ത​​​ൽ ജ​​​ർ​​​മ​​​ൻ ഭാ​​​ഷ പ​​​രി​​​ശീ​​​ലീ​​​പ്പി​​​ച്ചു കൊ​​​ണ്ടു​​​ള്ള ര​​​ണ്ടാം ഘ​​​ട്ട റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ന് വൈ​​​കാ​​​തെ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് സി​​​ഇ​​​ഒ അ​​​റി​​​യി​​​ച്ചു.