കേന്ദ്രസർക്കാരിന്റെ കീഴിൽ ജാർഖണ്ഡിലെ റാഞ്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ വിവിധ തസ്തികകളിലായി 51 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്സിംഗ് ഓഫീസർ തസ്തികയിൽ 45 ഒഴിവുകളുണ്ട്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്- ഒന്ന്
അസിസ്റ്റന്റ് സൈക്കോളജിസ്റ്റ്- ഒന്ന്
ഫാർമസിസ്റ്റ്-ഒന്ന്
നീഡിൽ വുമൺ- ഒന്ന്
ടെയ്ലർ-ഒന്ന്
കുക്ക്- ഒന്ന്
നഴ്സിംഗ് ഓഫീസർ- 45
യോഗ്യത: നഴ്സിംഗിൽ ബിഎസ്സി, ബിഎസ്സി ഓണേഴ്സ്, പോസ്റ്റ് ബേസിക് ബിഎസ്സി, സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്വൈഫായുള്ള രജിസ്ട്രേഷൻ. അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ഡിപ്ലോമയും സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്വൈഫായുള്ള രജിസ്ട്രേഷനും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 30 വയസ്.
അപേക്ഷാ ഫീസ്: 400 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 300 രൂപ.
ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.cipranchi.nic.in കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 21.