ഇന്ത്യൻ എയർഫോഴ്സിന്റെ വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലുമായി 85 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി സിവിലിയൻ തസ്തികയിലാണ് അവസരം. തപാലിൽ അതാത് യൂണിറ്റുകളിലേക്കാണ് അയയ്ക്കേണ്ടത്.
സൂപ്രണ്ട് (സ്റ്റോർ): ബിരുദം അല്ലെങ്കിൽ തത്തുല്യം. പ്രവൃത്തിപരിചയം അഭിലഷണീയം.
ലോവർ ഡിവിഷൻ ക്ലാർക്ക്: പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് ടൈപ്പിംഗ് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.
ഹിന്ദി ടൈപ്പിസ്റ്റ്: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് വേഗം.
സ്റ്റോർ കീപ്പർ: പന്ത്രണ്ടാംക്ലാസ് അല്ലെങ്കിൽ തത്തുല്യം. പ്രവൃത്തിപരിചയം അഭിലഷണീയം.
സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്): മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ലൈറ്റ് ആൻഡ് ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം.
കുക്ക് (ഓർഡിനറി ഗ്രേഡ്): മെട്രിക്കുലേഷനും കാറ്ററിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പെയിന്റർ (സ്കിൽഡ്): പത്താംക്ലാസ് പാസായിരിക്കണം. പെയിന്റർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ വിമുക്തഭടനായിരിക്കണം.
കാർപെന്റർ (സ്കിൽഡ്): പത്താംക്ലാസ് പാസായിരിക്കണം. കാർപെന്റർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ബന്ധപ്പെട്ടട്രേഡിൽ വിമുക്തഭടനായിരിക്കണം.
ഹൗസ് കീപ്പിംഗ് സ്റ്റാഫ്: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം
.
മൾട്ടി ടാസ്കിംഗ് സ്റ്റാഫ്: മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായം: 18- 25 വയസ്. ഒബിസി വിഭാഗത്തിന് മൂന്നു വർഷവും എസ്സി, എസ്ടി വിഭാഗത്തിന് അഞ്ചു വർഷവും ഉയർന്നപ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷ: www.indianairforce.ni c.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോമിന്റെ മാതൃക ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 24.