ഉന്നത പഠനത്തിനു തയാറെടുക്കുമ്പോൾ
ഓ​​​രോ വ​​​ർ​​​ഷ​​​വും കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ ബി​​​രു​​​ദം നേ​​​ടി പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്നു​​​ണ്ട്. അ​​​വ​​​രി​​​ൽ ഒ​​​രു ചെ​​​റി​​​യ വി​​​ഭാ​​​ഗം ബി​​​രു​​​ദാ​​​ന​​​ന്ത​​​ര കോ​​​ഴ്സു​​​ക​​​ൾ​​​ക്കോ തൊ​​​ഴി​​ൽ സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​റ്റേ​​​തെ​​​ങ്കി​​​ലും പ​​ഠ​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​യ്ക്കോ തി​​​രി​​​യു​​​ന്ന​​​വ​​​രാ​​​ണ്. മ​​​ഹാ​​​ഭൂ​​​രി​​​ഭാ​​​ഗം പേ​​​രെ സം​​​ബ​​​ന്ധി​​​ച്ചും ഔ​​​പ​​​ചാ​​​രി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യു​​​മാ​​​ണ്. തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​രാ​​​യി മാ​​​റു​​​ന്ന ഈ ​​​ഭൂ​​​രി​​​ഭാ​​​ഗ​​​ത്തെ ഉ​​​ദ്ദേ​​​ശി​​​ച്ച​​​ല്ല ഈ ​​​കു​​​റി​​​പ്പ്. അ​​​വ​​​ർ​​​ക്കു വേ​​​ണ്ടി പി​​​ന്നീ​​​ടെ​​​ഴു​​​താം.​ തു​​​ട​​​ർ പ​​​ഠ​​​ന​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ, പ്ര​​​ത്യേ​​​കി​​​ച്ചും ആ​​​ർ​​​ട്സ്, സ​​​യ​​​ൻ​​​സ്, കോ​​​മേ​​​ഴ്സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ക്കു​​​റി​​​ച്ചും സം​​​ക്ഷി​​​പ്ത​​​മാ​​​യി പ്ര​​​തി​​​പാ​​​ദി​​​ക്കാ​​​നാ​​​ണു ശ്ര​​​മം.

വി​​​ദ്യാ​​​ഭ്യാ​​​സം ഒ​​​രു വ്യ​​​ക്തി​​​യു​​​ടെ സ​​​മ​​​ഗ്ര​​​മാ​​​യ വി​​​കാ​​​സ​​​ത്തി​​​നു് ഉ​​ത​​​ക​​​ന്ന​​താ​​​വ​​​ണ​​​മെ​​​ന്ന​​​തി​​​ൽ സം​​​ശ​​​യ​​​മേ​​​തു​​​മി​​​ല്ല. ന​​​മ്മു​​​ടെ ഉ​​​ൾ​​​ക്കാ​​​ഴ്ച​​​ക​​​ളെ വി​​​പു​​​ല​​​മാ​​​ക്കാ​​​നും സ​​​ഹാ​​​നു​​​ഭൂ​​​തി​​​യു​​​ടെ​​​യും ന​​​ൻ​​​മ​​​യു​​​ടെ​​​യും ഹൃ​​​ദ​​​യ​​​വി​​​ശാ​​​ല​​​ത​​​യു​​​ടെ​​​യും മൂ​​​ല്യ​​​ങ്ങ​​​ൾ വ​​​ള​​​ർ​​​ത്താ​​​നും അ​​​തി​​​നു ക​​​ഴി​​​യ​​​ണം.​​​അ​​​തോ​​​ടൊ​​​പ്പം മെ​​​ച്ച​​​പ്പെ​​​ട്ട ജീ​​​വ​​​സ​​​ന്ധാ​​​ര​​​ണോ​​​പാ​​​ധി​​​യ്ക്കും വി​​​ദ്യാ​​​ഭ്യാ​​​സം ഒ​​​രാ​​​ളെ സ​​​ഹാ​​​യി​​​ക്ക​​​ണം. ദൗ​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ ഈ ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റു​​​ന്ന മി​​​ക​​​ച്ച ക​​​ലാ​​​ല​​​യ​​​ങ്ങ​​​ൾ വി​​​ര​​​ള​​​മാ​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണ് ന​​​മ്മു​​​ടെ പ്ര​​​തി​​​സ​​​ന്ധി .

വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ഗു​​​ണ​​​മേ​​​ൻ​​​മ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​യ്ക്ക് വ​​​ള​​​രേ​​​ണ്ട​​​തു​​​ണ്ട്. ലോ​​​ക​​​ത്തെ മി​​​ക​​​ച്ച സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ആ​​​ദ്യ നൂ​​​റി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്ന് ഒ​​​ന്നു പോ​​​ലു​​​മി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ലെ തൃ​​​ശൂ​​​ർ ജി​​​ല്ല​​​യു​​​ടെ നാ​​​ലി​​​ലൊ​​​ന്ന് മാ​​​ത്രം വ​​​ലി​​​പ്പ​​​മു​​​ള്ള സിം​​​ഗ​​​പ്പൂ​​​രി​​​ലെ നാ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സിം​​​ഗ​​​പ്പൂ​​​രും (എ​​​ൻയു​​​എ​​​സ്) ന​​​ന്യാം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യും (എ​​​ൻ​​​ടി​​​യു) ആ​​​ദ്യ മു​​​പ്പ​​​തി​​​ലു​​​ണ്ട്. ഹാ​​വാ​​​ർ​​​ഡ്, കേം​​​ബ്രി​​​ഡ്ജ്, എം ​​​ഐ ടി, ​​​കേം​​​ബ്രി​​​ഡ്ജ്, പ്രി​​​ൻ​​​സ്ട​​​ൻ എ​​​ന്നി​​​വ​​​യെ​​​ല്ലാം ലോ​​​ക റാ​​​ങ്കിം​​ഗി​​ൽ ഏ​​​റ്റ​​​വും മു​​​ക​​​ളി​​​ലാ​​​ണ്. അ​​​റി​​​വി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ധാ​​​ര​​​ക​​​ൾ ക​​​ണ്ടെ​​​ത്ത​​​പ്പെ​​​ടു​​​ന്ന ഇ​​​ട​​​ങ്ങ​​​ൾ.​ ലോ​​​ക​​​ത്തെ അ​​​നു​​​ദി​​​നം പു​​​തു​​​ക്കി​​​പ്പ​​​ണി​​​യു​​​ന്ന ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. സ​​​മ​​​ർ​​​ഥ​​​നാ​​യ ഒ​​​രു വി​​​ദ്യാ​​​ർ​​ഥി ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് ശ്ര​​​മി​​​ക്കേ​​​ണ്ട​​​ത് ഇ​​​ത്ത​​​രം മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ്.

ഇ​​​ന്ത്യ​​​യി​​​ലെ മി​​​ക​​​ച്ച സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ വേ​​​ണ്ട​​​ത്ര മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണം.​​​ഐ​​​ഐടി​​​ക​​​ൾ, ഐ​​​ഐ​​​എ​​​സ് സി ​​​ബം​​​ഗ​​​ളൂ​​​രു, വി​​​വി​​​ധ എ​​​ൻ​​​ഐ​​​ടി​​​ക​​​ൾ, ഐ​​​സ​​​റു​​​ക​​​ൾ, ജെ​​എ​​​ൻ​​​സി​​​എ​​​എ​​​സ്ആ​​​ർ ബം​​​ഗ​​​ളൂ​​​രു, എ​​​സ്എ​​​ൽ ഐ​​​ഇ​​​ടി പ​​​ഞ്ചാ​​​ബ്, ഐ​​​എ​​​ഇ​​​എ​​​സ്ടി ശി​​​ബ്പൂ​​​ർ എ​​​ന്നി​​​വ ന​​​ട​​​ത്തു​​​ന്ന പി ​​​ജി കോ​​​ഴ്സു​​​ക​​​ൾ​​​ക്കോ ഇ​​ന്‍റ​​ഗ്രേ​​​റ്റ​​​ഡ് പി​​​ജി പി ​​​എ​​​ച്ച് ഡി ​​​കോ​​​ഴ്സു​​​ക​​​ൾ​​​ക്കോ ഐ​​ഐ ​ടി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന JAM പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ജി​​​യോ​​​ള​​​ജി, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, മാ​​​ത്ത​​​മെ​​​റ്റി​​​ക്ക​​​ൽ സ്റ്റാ​​​റ്റി​​​റ്റി​​​ക്സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക് എ​​ൻ​​ജി​​നീ​​​യ​​​റിം​​ഗ് വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​മു​​​ണ്ട്. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ശാ​​​സ്ത്ര ശാ​​​ഖ​​​ക​​​ൾ​​​ക്കു പു​​​റ​​​മേ പ​​​രി​​​സ്ഥി​​​തി ശാ​​​സ്ത്രം, മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, ന്യൂ​​​ക്ലി​​​യാ​​​ർ മെ​​​ഡി​​​സി​​​ൻ, ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് റി​​​സ​​​ർ​​​ച്ച്, ജി​​​യോ​​​ഫി​​​സി​​​ക്സ്, കാ​​​ലാ​​​വ​​​സ്ഥാ പ​​​ഠ​​​നം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും JAM​ വ​​​ഴി പ​​ഠ​​​നാ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ണ്ട്.

മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​യാ​​​ണ് ഗേ​​​റ്റ്. ബി.​​​ടെ​​​ക് അ​​​ഥ​​​വാ എംഎ​​​സ്‌​​​സി വി​​​ദ്യാ​​​ർ​​​ഥിക​​​ൾ​​​ക്ക് മാ​​​ത്രം പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​വു​​​മാ​​​യി​​​രു​​​ന്ന ഈ ​​​മ​​​ത്സ​​​ര​​​പ്പ​​​രീ​​​ക്ഷ​​​യി​​​ൽ ഇ​​​പ്പോ​​​ൾ ബി ​​​കോം, ബി​​​എ​​​സ്‌​​​സി, ബി​​​എ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥിക​​​ൾ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാ​​​ന​​​വ​​​സ​​​ര​​​മു​​​ണ്ട്.​ ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്,ഹ്യൂ​​​മാ​​​നി​​​റ്റീ​​​സ് ആൻഡ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യാ​​​ണ് ഗേ​​​റ്റി​​​ലെ എ​​ൻ​​ജി​​​നി​​​യ​​​റിം​​ഗ് ഇ​​​ത​​​ര​​​പേ​​​പ്പ​​​റു​​​ക​​​ൾ.

സെ​​​ൻ​​​ട്ര​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി

കേ​​​ര​​​ള​​​ത്തി​​​ൽ കാ​​​സ​​​ർ​​​ഗോ​​ഡ് ആ​​​സ്ഥാ​​​ന​​​മാ​​​യ സെ​​​ൻ​​​ട്ര​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് കേ​​​ര​​​ള ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള പു​​​തു ത​​​ല​​​മു​​​റ​​​യി​​​ൽ​​​പ്പെ​​​ട്ട 18 കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ ആ​​​ർ​​​ട്സ്, കൊ​​​മേ​​​ഴ്സ്, സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ മാ​​​സ് റേ​​​റ​​​ഴ്സ് കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് കു​​​സെ​​​റ്റ് (Central University Combined Entrance Examinat ion) വ​​​ഴി​​​യാ​​​ണ് പ്ര​​​വേ​​​ശ​​​നം. ഇ​​​വ​​​യ്ക്കെ​​​ല്ലാം പു​​​റ​​​മേ വി​​​ശ്വ​​​ഭാ​​​ര​​​തി, ഇം​​​ഗ്ലീ​​​ഷ് ആ​​​ൻ​​ഡ് ഫോ​​​റി​​​ൻ ലാം​​​ഗ്വേ​​​ജ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, പൂ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, കൊ​​​ച്ചി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, അം​​​ബേ​​​ദ്ക​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി തു​​​ട​​​ങ്ങി​​​യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി ലെ​​​യും പ്ര​​​വേ​​​ശ​​​ന പ്ര​​​ക്രി​​​യ​​​ക​​​ൾ മ​​​ന​​​​സി​​​ലാ​​​ക്കി വ​​​യ്ക്ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലും ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ ന​​​ട​​​ത്തു​​​ന്ന പി​​​ജി കോ​​​ഴ്സു​​​ക​​​ളേ​​​ക്കു​​​റി​​​ച്ച് പ്ര​​​ത്യേ​​​കം പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നി​​​ല്ല.​​​ ചി​​​ല കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ വ​​​ഴി​​​യും മ​​​റ്റു​​​ള്ള​​​വ​​​യ്ക്ക് മാ​​​ർ​​​ക്കി​​​ൻ്റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം.

മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​ഠ​​​ന​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്ന​​​വ​​​ർ CAT, XAT, CMAT തു​​ട​​ങ്ങി​​യ പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ നേ​​​ര​​​ത്തെ ആ​​​രം​​​ഭി​​​ക്ക​​​ണം. കോ​​​ഴ്സു പൂ​​​ർ​​​ത്തി​​​യാ​​​ക്കി പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മ്പോ​​​ൾ ത​​​ന്നെ മി​​​ക​​​ച്ച ശ​​​മ്പ​​​ള​​​ത്തി​​​ൽ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത എം​​​ബി​​​എ പ്രോ​​​ഗ്രാ​​​മു​​​ക​​​ളെ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​ക്കു​​​ന്നു. പ​​​ക്ഷേ, സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മി​​​ക​​​വ് വ​​​ള​​​രെ പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്നോ​​​ർ മി​​​ക്കു​​​ക. ഐ​​​ഐ എ​​​മ്മു​​​ക​​​ൾ, എ​​​ക്സ്എ​​​ൽ​​​ആ​​​ർ ഐ, ​​​ഐ ഐ ​​​ടി​​​ക​​​ൾ, ഐ ​​​ഐ എ​​​സ് സി, ​​​എ​​​ഫ് എം ​​​എ​​​സ്, ഐ​​​എ​​​സ്ബി, ടാ​​​പ്മി, എ​​​സ്പി ​​​ജെ​​​യ്ൻ എ​​​ന്നി​​​വ മി​​​ക​​​ച്ച മാ​​​നേ​​​ജ്മെ​​​ന്‍റ്് പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ന​​​ട​​​ത്തി വ​​​രു​​​ന്നു. മാ​​​ന​​​വി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ത​​​ൽ​​​പ്പ​​​ര​​​രാ​​​യ​​​വ​​​ർ​​​ക്ക് ടി​​​സ്‌​​​സ്, ന​​​ള​​​ന്ദ, മ​​​ദ്രാ​​​സ് സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ഐ ​​​ഐ ടി ​​​ഗോ​​​ഹ​​​ട്ടി, ഐ​​​ഐ​​​ടി ഗാ​​​ന്ധി​​​ന​​​ഗ​​​ർ, ഐ ​​​ഐ ടി ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ​​​വി​​​ശേ​​​ഷ​​​മാ​​​യ പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ണ്ട്. സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ അ​​​ശോ​​​ക, ക്രി​​​യ, ഒ​​​പി ജി​​​ൻ​​​ഡാ​​​ൽ, അ​​​സിം പ്രേം​​​ജി എ​​​ന്നി​​​വ പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നു.

അ​​​ക്കാ​​​ദ​​​മി​​​ക / ഗ​​​വേ​​​ഷ​​​ണ രം​​​ഗ​​​ങ്ങ​​​ളി​​​ൽ ത​​​ൽ​​​പ്പ​​​ര​​​രാ​​​യ​​​വ​​​ർ മാ​​​ത്രം മാ​​​ന​​​വി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ശാ​​​സ്ത്ര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര കോ​​​ഴ്സു​​​ക​​​ൾ തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​തം. പെ​​​ട്ടെ​​​ന്ന് തൊ​​​ഴി​​​ൽ നേ​​​ടാ​​​ൻ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​വ​​​യാ​​​ണ്.
നി​​​യ​​​മം, ഡി​​​സൈ​​​ൻ, ഐ​​​ടി, ഡാ​​​റ്റ സ​​​യ​​​ൻ​​​സ്, മാ​​​നേ​​​ജ്മെ​​​ന്‍റ്, ജേ​​​ണ​​​ലി​​​സം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ൾ. പ​​​ക്ഷേ, ഏ​​​ത് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നു പ​​​ഠി​​​ച്ചു എ​​​ന്ന​​​ത് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​വും എ​​​ന്നോ​​​ർ​​​മ്മി​​​ക്കു​​​ക.

വി​​​ദേ​​​ശ പ​​ഠ​​​ന​​​ത്തി​​​നൊ​​​രു​​​ങ്ങു​​മ്പോ​​ൾ

വി​​​ദേ​​​ശ പ​​ഠ​​​ന​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്ന​​​വ​​​ർ കൃ​​​ത്യ​​​മാ​​​യ ഗൃ​​​ഹ​​​പാ​​​ഠം ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ട്. ഫീ​​​സ്, പ്ര​​​വേ​​​ശ​​​ന പ്ര​​​ക്രി​​​യ, യോ​​​ഗ്യ​​​താ​​​പ്പ​​​രീ​​​ക്ഷ​​​ക​​​ൾ, ആ​​​ക്സെ​​​പ്റ്റ​​​ൻ​​​സ് നി​​​ര​​​ക്ക്, തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത, അ​​​ഭി​​​രു​​​ചി​​​ക്കി​​​ണ​​​ങ്ങു​​​ന്ന പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ എ​​​വി​​​ടെ​​​യെ​​​ല്ലാം ല​​​ഭ്യ​​​മാ​​​ണ്, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ നി​​​ല​​​വാ​​​രം എ​​​ന്നി​​​വ​​​യെ​​​ല്ലാം പ​​​ഠി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.​​​പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ക്കാ​​​ദ​​​മി​​​ക മി​​​ക​​​വി​​​നു പു​​​റ​​​മേ GRE/ GMAT സ്കോ​​​റു​​​ക​​​ളും പ്ര​​​വേ​​​ശ​​​ന​​​മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്കും.​ lELTS/TOEFL/PTE തു​​​ട​​​ങ്ങി​​​യ ഇം​​​ഗ്ലീ​​​ഷ് പ്രാ​​​വീ​​​ണ്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന ടെ​​​സ്റ്റു​​​ക​​​ളു​​​ടെ സ്കോ​​​റു​​​ക​​​ൾ വേ​​​ണ്ടി​​​വ​​​രും.​ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ പ്രീ ​​​ഫൈ​​​ന​​​ൽ ഇ​​​യ​​​റി​​​ൽ ത​​​ന്നെ തു​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​ഭി​​​കാ​​​മ്യം. വി​​​ദേ​​​ശ പ​​ഠ​​ന​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പി​​​ന്നീ​​​ടൊ​​​രി​​​ക്ക​​​ൽ പ​​​റ​​​യാം.

വി​​​വി​​​ധ ഐ​​​ഐ​​​ടി​​​ക​​​ളി​​​ൽ

എ​​​ൻ​​​ഐ​​​ടി ക​​​ളി​​​ലും കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പി ​​​ജി / പി​​​എ​​​ച്ച്ഡി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഗേ​​​റ്റ് സ്കോ​​​ർ ​പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. ഗേ​​​റ്റ്, ജാം ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ല. ഗേ​​​റ്റ് പ​​​രീ​​​ക്ഷാ​​​സ്കോ​​​റി​​​ന് മൂ​​ന്നു വ​​​ർ​​​ഷം സാ​​​ധു​​​ത​​​യു​​​മു​​​ണ്ട്. ജ​​​നു​​​വ​​​രി / ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ഈ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു വ​​​ർ​​​ഷം മു​​​മ്പെ​​​ങ്കി​​​ലും ആ​​​രം​​​ഭി​​​ക്ക​​​ണം.

ശാ​​​സ്ത്രം/​ എ​​​ൻ​​ജി​​​നി​​​യ​​​റിം​​ഗ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാ​​​വു​​​ന്ന മ​​​റ്റു ചി​​​ല പ​​​രീ​​​ക്ഷ​​​ക​​​ളാ​​​ണ് ജെ​​​സ്റ്റ് (ജോ​​​യി​​​ന്‍റ് എ​​​ൻ​​​ട്ര​​​ൻ​​​സ് സ്ക്രീ​​​നിം​​ഗ് ടെ​​​സ്റ്റ് ), ടി ​​​ഐ​​​എ​​​ഫ്ആ​​​ർ ഗ്രാ​​​ജ്വേ​​​റ്റ് സ്കൂ​​​ൾ അ​​​ഡ്മി​​​ഷ​​​ൻ​​​സ് ടെ​​​സ്റ്റ്, കം​​​ബൈ​​​ൻ​​​ഡ് എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ഇ​​​ൻ​ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ. ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര / ഗ​​​വേ​​​ഷ​​​ണ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്ക് ഈ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ വ​​​ഴി​​​യാ​​​ണ് പ്ര​​​വേ​​​ശ​​​നം. ഗ​​​ണി​​​ത ശാ​​​സ്ത്ര ത​​​ൽ​​​പ്പ​​​ര​​​രാ​​​യ ബി ​​​എ​​​സ് സി/ ​​​ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​ക​​​ൾ​​​ക്ക് ചെ​​​ന്നൈ മാ​​​ത്ത​​​മാ​​​റ്റി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, കൊ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​ട്ട്യൂ​​​ട്ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പി.​​​ജി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ചേ​​​രാം.
ജെ​​എ​​​ൻ​​​യു, ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഹൈ​​​ദ​​​രാ​​​ബാ​​​ദ്, എ​​​എം യു,​​​ബി എ​​​ച്ച് യു, ​​​പോ​​​ണ്ടി​​​ച്ചേ​​​രി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല , ജ​​​ഐം ഐ ​​​എ​​​ന്നീ കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ശാ​​​സ്ത്ര​​​മാ​​​ന​​​വി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മി​​​ക​​​ച്ച കോ​​​ഴ്സു​​​ക​​​ളു​​​ണ്ട്. എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.


പി.എൽ. ജോമി
(കരിയർ കൺസൾട്ടന്‍റും പ്രഭാഷകനും നിരവധി വിദ്യാഭ്യാസ ഗ്രന്ഥ ങ്ങളുടെ കർത്താവുമാണ്).
ഫോൺ:8301910125/E-mail: [email protected].