കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ (ഐടിബിപി) സ്പെഷലിസ്റ്റ്, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 99 ഒഴിവ്.
മെഡിസിൻ, റേഡിയോളജിസ്റ്റ്, ഇഎൻടി, ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റ്ട്രിക്സ്, അനസ്തെറ്റിക്സ്, സർജിക്കൽ, ഐ വിഭാഗത്തിലാണ് സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവ്. ജിഡിഎംഒ തസ്തികയിൽ മാത്രം 88 ഒഴിവുകളുണ്ട്.
മൂന്നു വർഷത്തെ കരാർ നിയമനമാണ്. ഇന്റർവ്യൂ മേയ് 10, 17 തീതികളികളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.itbppolice.nic.in, www.itbp.gov.in സന്ദർശിക്കുക.