സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് പാരാമെഡിക്കലിൽ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ താമസിക്കുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.വിജ്ഞാപനം വൈകാതെ www.crpfin dia.com, www.crpf.nic.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
എസ്ഐ (സ്റ്റാഫ് നഴ്സ്)
യോഗ്യത- പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. നഴ്സിംഗ് കൗണ്‍സിൽ നടത്തുന്ന മൂന്നു വർഷത്തെ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി പരീക്ഷ പാസ്. ജനറൽ നഴ്സ് ആൻഡ് മിഡ്വൈഫായി കേന്ദ്ര, സംസ്ഥാന നഴ്സിംഗ് കൗണ്‍സിൽ രജിസ്ട്രേഷൻ.
എസ്ഐ (റേഡിയോഗ്രാഫർ).
യോഗ്യത- സയൻസ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം; കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്ന് റേഡിയോ ഡയഗണോസിസ് ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് (രണ്ട് വർഷത്തെ കോഴ്സ്).
എഎസ്ഐ (ഫാർമസിസ്റ്റ്)
യോഗ്യത- അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽനിന്ന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം; കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്ന് ഫാർമസിയിൽ രണ്ടുവർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി. ഫാർമസി നിയമം 1948 ( 1948ലെ എട്ട്്) പ്രകാരം ഫാർമസിസ്റ്റ് രജിസ്ട്രേഷൻ.
ഹെഡ്കോണ്‍സ്റ്റബിൾ (ജൂണിയർ എക്സ്റേ അസിസ്റ്റന്റ്)
യോഗ്യത- സയൻസ് ഒരു വിഷയമായി പഠിച്ച് മെട്രിക്കുലേഷൻ, കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്ന് രണ്ടു വർഷത്തെ റേഡിയോ ഡയഗണോസിസ് ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്.
ഹെഡ്കോണ്‍സ്റ്റബിൾ (സ്റ്റ്യുവാർഡ്)
യോഗ്യത- മെട്രിക്കുലേഷൻ പാസ്, കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്ന് ഫുഡ് ആൻഡ് ബീവറേജസ് സർവീസ് ഡിപ്ലോമ
കോണ്‍സ്റ്റബിൾ (വാർഡ് ബോയ്/ ഗേൾ)
യോഗ്യത- മെട്രിക്കുലേഷൻ പാസും സെന്റ് ജോണ്‍സ് ആംബുലൻസ് ഓർഗനൈസേഷൻ അല്ലെങ്കിൽ റെഡ് ക്രോസ് സൊസൈറ്റി ഓഫ് ഇന്ത്യ അംഗീകരവുമുള്ള ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്.
എസ്ഐ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് 30 വയസും എഎസ്ഐ, ഹെഡ്കോണ്‍സ്റ്റബിൾ, കോണ്‍സ്റ്റബിൾ തസ്തികകളിലേക്ക് അയയ്ക്കുന്ന ഉദ്യോഗാർഥികൾക്ക് 25 വയസുമാണ് ഉയർന്ന പ്രായപരിധി. കൂടുതൽ വിവര ങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.