വിവിധ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി (എയിംസ്) ലായി അധ്യാപകരുടെയും ജൂണിയർ റെസിഡന്റുമാരുടെയും ഒഴിവകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കല്യാണി- 172
പശ്ചിമ ബംഗാളിലെ കല്യാണിയിലെ എയിംസിൽ 172 അധ്യാപക തസ്തികകളിൽ ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ്. ഒഴിവുകൾ: പ്രഫസർ- 27, അഡീഷണൽ പ്രഫസർ- 22, അസോസിയേറ്റ് പ്രഫസർ- 31, അസിസ്റ്റന്റ് പ്രഫസർ- 69. കോളേജ് ഓഫ് നഴ്സിംഗിലെ ഒഴിവുകൾ: പ്രഫസർ കം പ്രിൻസിപ്പൽ- ഒന്ന്, അസോസിയേറ്റ് പ്രഫസർ- രണ്ട്, ലക്ചറർ ഇൻ നഴ്സിംഗ്: മൂന്ന്, ട്യൂട്ടർ/ക്ലിനിക്കൽ ഇൻസ്ട്രക്ടർ- 17. അവസാന തീയതി: ജനുവരി നാല്. വിവരങ്ങൾക്ക്: www.aiimskalyani.edu.in
റായ്പൂർ- 18
ഛത്തീസ്ഗഡിലെ റായ്പുർ എയിംസിൽ 18 ഒഴിവുകളുണ്ട്. വിവിധ വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലാണ് ഒഴിവുകൾ. 11 മാസത്തേക്കാണ് നിയമനം. അവസാന തീയതി: ഡിസംബർ 18. വിവരങ്ങൾക്ക്: www.aiimsraipur.edu.in.