പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 535 ഒഴിവുകളാണുള്ളത്.
മാനേജര്‍ (റിസ്ക്): 160 ഒഴിവ്.
മാനേജര്‍ (ക്രെഡിറ്റ്): 200
മാനേജര്‍ (ട്രഷറി): 30
മാനേജര്‍ (ലോ): 25
മാനേജര്‍ (ആര്‍ക്കിടെക്ട്): രണ്ട്
മാനേജര്‍ (സിവില്‍): എട്ട്
മാനേജര്‍ (ഇക്കണോമിക്സ്): 10
മാനേജര്‍ (എച്ച്ആര്‍): 10
സീനിയര്‍ മാനേജര്‍ (റിസ്ക്): 40
സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്): 50
എന്നിങ്ങനെയാണ് ഒഴിവ്.
പ്രായം: 25- 35 വയസ്.
അപേക്ഷാ ഫീസ്: 850 രൂപ.
എസ്സി/എസ്ടി/വികലാംഗ വിഭാഗക്കാര്‍ക്ക് 175 രൂപ.
അപേക്ഷിക്കേണ്ട വിധം: www.pnbindia.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 29.