പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികയിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്ക്ക് (CWE) അപേക്ഷ ക്ഷണിച്ചു.
ഓണ്ലൈൻ പരീക്ഷയാണ് നടത്തുന്നത്. ഡിസംബറിൽ പ്രിലിമിനറി പരീക്ഷ നടക്കും. 19 പൊതുമേഖലാ ബാങ്കുകൾക്കൊപ്പം മറ്റേതെങ്കിലും ബാങ്കിനും ധനകാര്യ സ്ഥാപനത്തിനും ഇതുവഴി തെരഞ്ഞെടുപ്പ് നടത്താൻ അവസരമുണ്ട്. ബിരുദധാരികൾക്കാണ് അവസരം. അപേക്ഷ ഓണ്ലൈനായി സമർപ്പിക്കുക.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അപേക്ഷ:www.ibps.in എന്ന വെബ്സൈറ്റ് വഴി ഓണ്ലൈൻ അപേക്ഷ സമർപ്പിക്കാം. നിർദേശങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അപേക്ഷകർക്ക് ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം. സെപ്റ്റംബര് 23 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www. ibps.in