നെയ്വേലി ലിഗ്നൈറ്റ് കോര്പറേഷന് (എന്‍എല്‍സി) ഇന്ത്യ ഐടിഐ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷണിച്ചു. സെപ്റ്റംബര്‍ പത്ത് വരെ അപേക്ഷിക്കാം.
ഫിറ്റര്‍- 20, ഇലക്ട്രീഷന്‍- 20, വെല്‍ഡര്‍-20, മെഡിക്കല്‍ ലാബ് ടെക്നീഷന്‍ പതോളജി- 10, മെഡിക്കല്‍ ലാബ് ടെക്നീഷന്‍ റേഡിയോളജി- അഞ്ച് തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം.
പ്രായം: 2020 ജൂണ്‍ ഒന്നിന് 14 വയസ്.
സ്റ്റൈപ്പന്‍ഡ്- 8,766 രൂപ. രണ്ടാം വര്‍ഷം 10,019 രൂപ.
ടെയിനിംഗ്: ഫിറ്റര്‍, ഇലക്ട്രീഷന്‍ തസ്തികയില്‍ രണ്ടു വര്‍ഷവും വെല്‍ഡര്‍, മെഡിക്കല്‍ ലാബ് ടെക്നീഷന്‍ തസ്തികയില്‍ 15 മാസവുമാണ് ട്രെയിനിംഗ്.
വിദ്യാഭ്യാസയോഗ്യത: ഫിറ്റര്‍, ഇലക്ട്രീഷന്‍, വെല്‍ഡര്‍ തസ്തികയില്‍ പത്താംക്ലാസ്.
മെഡിക്കല്‍ ലാബ് ടെക്നീഷന്‍ തസ്തികയില്‍ സയന്‍സ് ഗ്രൂപ്പില്‍ 12-ാം ക്ലാസ് ജയം.
മെറിറ്റ് ലിസ്റ്റിന്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: www.nlcindia.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.