കോവിഡ്-19 മഹാമാരിയെത്തുടർന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി), സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷനുകൾ എന്നിവ വിവിധ തസ്തികകളിലേക്ക് നടത്തുന്ന റിക്രൂട്ട്മെന്റുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതികൾ നീട്ടി. ലോക്ക്ഡൗണിനു മുന്‍പ് പ്രഖ്യാപിച്ച വിജ്ഞാപനങ്ങളിലെ അവസാന തീയതികളാണ് നീട്ടിയിരിക്കുന്നത്.
രാജ്യത്തെ പ്രധാന തൊഴിൽ ദാതാക്കളായ സൈന്യം, റെയിൽവേ എന്നിവ പുതിയ വിജ്ഞാപനങ്ങൾ പുറത്തിറക്കിയിട്ടില്ല.
വിജ്ഞാപനവും പുതുക്കിയ അവസാന തീയതിയും.
ബിഹാർ ജുഡീഷ്യൽ സർവീസ് കോന്പറ്റീറ്റീവ് എക്സാമിനേഷൻ- ജൂണ്‍ 15.
മാനേജർ ഹിമാചൽ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് റിക്രൂട്ട്മെന്റ്- ജൂണ്‍ ഒന്ന്.
ലക്ചറർ ഗവണ്മെന്റ്(ഹിമാചൽ പിഎസ്സി)- ജൂണ്‍ ഒന്ന്.
എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ്- മേയ് 31.
അസിസ്റ്റന്റ് മാനേജർ സെബി- മേയ് 31.
സയന്റിസ്റ്റ് ബി ആൻഡ് സയന്റിസ്റ്റ്/ ടെക്നിക്കൽ അസിസ്റ്റന്റ്് ( നാഷണൽ ഇൻഫോർമാറ്റിക് സെന്റർ (എൻഐസി)- മേയ് 31.
ഉത്തരാഖണ്ഡ് സബോഡിനേറ്റ് സർവീസ് കമ്മീഷൻ- പുതിയ ഉത്തരവ് വരെ.
ഇന്ത്യൻ ഓയിൽ കോർപറേഷൻ എൻജിനിയർ/ ഓഫീസർ- ജൂണ്‍ 15.
അസിസ്റ്റന്റ് ഓഫീസർ ഫിനാൻസ് (ഇന്ത്യൻ ഓയിൽ കോർപറേഷൻ)- ജൂണ്‍ 15.
ജാർഖണ്ഡ് പിഎസ്സി മെഡിക്കൽ ഓഫീസർ- ജൂണ്‍ അഞ്ച്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലാറ്ററൽ എൻട്രി- പുതിയ ഉത്തരവു വരെ.
ഗംഗാധാർ മെഹർ യൂണിവേഴ്സിറ്റി സാന്പൽപുർ ഒഡീഷ- മേയ് 29.
യുപി സബോഡിനേറ്റ് സർവീസസ് ആൻഡ് ഫോറസ്റ്റ് ഓഫീസർ കണ്‍സർവേറ്റർ- ജൂണ്‍ രണ്ട്.