പൊതുമേഖലാ കന്പനിയായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനമായ നോർത്തേൺ കോൾ ഫീൽഡ്സ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മധ്യപ്രദേശിലെ സിംഗ്ഗ്രൗലി, ഉത്തർപ്രദേശിലെ സോനഭദ്ര എന്നിവിടങ്ങളിലാണ് അവസരം.
ഓപ്പറേറ്റർ ട്രെയിനി (ഡ്രാഗ് ലൈൻ, ഡോസർ, ഗ്രേഡർ, ഡംപർ, ഷോവർ, പേലോഡർ, ക്രെയിൻ) ടെക്നിക്കൽ ആൻഡ് സൂപ്പർവൈസർ ഗ്രേഡ് സിയിൽ പെടുന്ന മൈനിംഗ് സിർദാർ/ ഷോർട്ട് ഫയറർ, ടെക്നിക്കൽ ആൻഡ് സൂപ്പർവൈസർ ഗ്രൂപ്പ് ബിയിൽ പെടുന്ന സർവേയർ (മൈനിംഗ്) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൊത്തം 495 ഒഴിവുകളാണ് ഉള്ളത്.
ഓപ്പറേറ്റർ ട്രെയിനി: 307 ഒഴിവ്.
യോഗ്യത: ഡ്രിൽ ഓപ്പറേറ്റർ വിഭാഗത്തിലേക്ക് പത്താംക്ലാസ്/എസ്എസ്സി/ഹൈസ്കൂൾ/ഹയർ സെക്കൻഡറി അടിസ്ഥാന യോഗ്യത.
മൈനിംഗ് സിർദാർ / ഷോർട്ട് ഫയറർ
യോഗ്യത: ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈനിംഗ് സേഫ്റ്റി അനുവദിച്ച മൈനിംഗ് സിർദാർഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൈനിംഗ് ആൻഡ് മൈനിംഗ് സർവേയിംഗിൽ ഡിപ്ലോമയും ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈനിംഗ് സേഫ്റ്റി അനുവദിച്ച ഓവർമാൻ കോന്പിറ്റൻസി സർട്ടിഫിക്കറ്റും. അപേക്ഷകർ ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് എന്നിവ നേടിയിരിക്കണം.
സർവേയർ (മൈനിംഗ്)
യോഗ്യത-എസ്എസ്എൽസിയും ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈനിംഗ് സേഫ്റ്റിയുടെ കോന്പിറ്റൻസി സർവേ സർട്ടിഫിക്കറ്റും അല്ലെങ്കിൽ മൈനിംഗ് ആൻഡ് മൈനിംഗ് സർവേയിൽ ഡിപ്ലോമയും ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈനിംഗ് സേഫ്റ്റി അനുവദിച്ച സർവേയർ കോന്പിറ്റൻസി സർട്ടിഫിക്കറ്റും.
പ്രായം- 18- 30 വയസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്- 500 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല.
അപേക്ഷിക്കേണ്ടവിധം- www.nclcil.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഇതേ വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗണ്ലോഡ് ചെയ്തെടുത്ത് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 24.