ഇന്ത്യൻ ഒായിൽ കോർപറേഷനിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ അപ്രന്റിസിന്റെ 500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഗോവ, ദാദ്ര ആൻഡ് നാഗർ ഹവേലി ഉൾപ്പെടുന്ന വെസ്റ്റേൺ റീജനിലാണ് അവസരം. മാർച്ച് 20 വരെ ഒാൺലെെനായി അപേക്ഷിക്കാം.
ടെക്നിക്കൽ അപ്രന്റിസ്: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ ത്രിവത്സര റെഗുലർ ഫുൾടെെം ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ്: ഫിറ്റർ/ ഇലക്ട്രീഷൻ/ ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷീനിസ്റ്റ് ട്രേഡുകളിൽ റെഗുലർ ഫുൾടെെം ഐടിഐ (എൻസിവിടി/ എസ്സിവിടി അംഗീകൃതം.)
നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): കുറഞ്ഞത് മൊത്തം 50% മാർക്കോടെ റെഗുലർ ഫുൾടെെം ബിരുദം. നോൺടെക്നിക്കൽ ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഒാപ്പറേറ്റർ(ഫ്രഷർ അപ്രന്റിസ്): കുറഞ്ഞത് മൊത്തം 50% മാർക്കോടെ റെഗുലർ ഫുൾടെെം പ്ലസ്ടു/ തത്തുല്യം.
നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഒാപ്പറേറ്റർ(സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): കുറഞ്ഞത് മൊത്തം 50% മാർക്കോടെ റെഗുലർ ഫുൾടെെം പ്ലസ്ടു/ തത്തുല്യം.
ഒരു വർഷത്തെ കുറഞ്ഞ സ്കിൽ സർട്ടിഫിക്കറ്റ്.
എസ്സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 45% മാർക്ക് മതി).
പ്രായം (28-02-2020 ന്): 18-24 വയസ് അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. www.iocl.com. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.