ഇന്ത്യന്‍ ആര്‍മിയിൽ ടെക്നിക്കല്‍ എന്‍ട്രി കോഴ്സിലേക്ക് എന്‍ജിനിയറിംഗ് ബിരുദധാരികളായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ വിധവകള്‍ക്കും അപേക്ഷിക്കാം. പുരുഷന്മാരുടെ 55-ാം കോഴ്സും വനികളുടെ 26-ാം കോഴ്സുമാണ്. 189 ഒഴിവുകളുമുണ്ട്. എന്‍ജിനിയറിംഗ് അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
പ്രായം: 20-27 വയസ്. 1993 ഒക്ടോബര്‍ രണ്ടിനും 2000 ഒക്ടോബര്‍ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ).
ശാരീരിക യോഗ്യത: ഉയരം 157.5 സെ.മീ. ഉയരത്തിനനുസൃതമായ തൂക്കം വേണം. ലക്ഷദ്വീപില്നിന്നുള്ളവര്ക്ക് ഉയരത്തില്‍ രണ്ടു സെ.മീ. ഇളവനുവദിക്കും.
കാഴ്ച: ഡിസ്റ്റന്റ് വിഷന്‍ Better Eye 6/6, Worse Eye 6/18. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ശാരീരിക ക്ഷമത (15 മിനിറ്റില്‍ 2.4 കി.മീ. ഓട്ടം, പുഷ് അപ് 13, സിറ്റ് അപ് 25, ചിന് അപ് 6, റോപ് ക്ലൈന്പിംഗ് 3.4 മീറ്റര്‍ ) തെളിയിക്കണം.
തെരഞ്ഞെടുപ്പ്: പ്രാഥമിക ഘട്ട സ്ക്രീനിംഗിനുശേഷം യോഗ്യരായവര്‍ക്ക് പരീക്ഷയ്ക്കുള്ള ലെറ്റര്‍ അയയ്ക്കും. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഭോപ്പാൽ, ബാംഗളൂരു, അലഹാബാദ് എന്നിവിടങ്ങളിൽ നടക്കുന്ന എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായി അഞ്ചു ദിവസമാണ് ഇന്റർവ്യൂ. സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയുമുണ്ടാകും. ആദ്യ ഘട്ടത്തിൽ വിജയിക്കുന്നവരെ മാത്രമേ തുടർന്നു പങ്കെടുപ്പിക്കുകയുള്ളൂ. വൈദ്യ പരിശോധനയുമുണ്ടാകും. ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത നൽകും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2020 ഒക്ടോബര്‍ ചെന്നൈ ഒടിഎ അക്കാഡമില്‍ പരിശീലനം ആരംഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ലഫ്. റാങ്കില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനില്‍ നിയമിക്കും.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.n ic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. വിജയകരമായി അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ റോൾ നന്പർ ലഭിക്കും. റോൾ നന്പർ സഹിതം ഓണ്‍ലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റൗട്ട് എടുക്കണം. അതിൽ ഒന്നിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട്സൈസ് ഫോട്ടോ ഒട്ടിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പ്ലസ്ടു സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ പരീക്ഷയ്ക്കു വരുന്പോ ൾ ഹാജരാക്കണം. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20.