ഡൽഹി സബോഡിനേറ്റ് സർവീസിൽ വ്യത്യസ്ത വിജ്ഞാപനങ്ങളായി 1,246 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിവിധ വകുപ്പുകളിൽ 536 ഒഴിവുകളും വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിൽ 394 അധ്യാപകർ ഉൾപ്പെടെ 710 ഒഴിവുകളുമുണ്ട്.
ജൂണിയർ ക്ലർക്ക്- 254, വെറ്ററിനറി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ- 78, അസിസ്റ്റന്റ് എൻജിനിയർ (സിവിൽ)- 46, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)- 38, അക്കൗണ്ടന്റ്- 18, ലാബ് അസിസ്റ്റന്റ് (ബയോളജി)- 10 തുടങ്ങിയ തസ്തികയിലേക്ക് ഫെബ്രുവരി ആറു വരെയും വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് ഫെബ്രുവരി 13 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.dsssb.delhi.gov.in സന്ദർശിക്കുക.