സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണബാങ്കുകളിലെയും 344 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽനിന്ന് സംഘങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.
പ്രായപരിധി: 01.01.2019ൽ 18- 40 വയസ്. പട്ടികജാതി/പട്ടിക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവും മറ്റ് പിന്നാക്കവിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും മൂന്നുവർഷത്തെ ഇളവും അംഗപരിമിതർക്ക് 10 വർഷത്തെ ഇളവും ലഭിക്കും.
ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘങ്ങളിലേക്കും തസ്തികകളിലേക്കും അപേക്ഷിക്കാം. ഒരു സംഘത്തിലേക്ക്/തസ്തികയിലേക്ക് അപേക്ഷിക്കാൻ 150 രൂപയാണ് ഫീസ് (എസ്സി/എസ്ടി വിഭാഗത്തിന് 50 രൂപ). അധികമായി അപേക്ഷിക്കുന്ന ഒരോ സംഘത്തിനും/തസ്തികയ്ക്കും 50 രൂപ അധികമായി നൽകണം. ഒന്നിൽ കൂടുതൽ സഹകരണ സംഘത്തിലേക്ക് അപേക്ഷിക്കുന്നതിന് ഒരു ഫോമും ഒരു ഡിമാൻഡ് ഡ്രാഫ്റ്റും മതി.
അപേക്ഷാ ഫീസ്: ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നിവയുടെ ശാഖയിലൂടെ ചെലാൻ ഉപയോഗിച്ച് ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് www.csebkerala.org സന്ദർശിക്കുക. അപേക്ഷയും അനുബന്ധങ്ങളും ഡിസംബർ 31 ന് വൈകീട്ട് അഞ്ചുമണിക്ക് മുന്പായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം.