പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (പിജ്മീര്) ചണ്ഡിഗഡ് പിജ്മീരിലേക്കും ബിലാസ്പുര്‍, ഭിട്ടന്ഡ എയിംസുകളിലേക്കും വിവിധ തസ്തികകളില്‍ റിക്രൂട്ട്മെന്റ് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍: പിജ്മീര്
സീനിയര്‍ റസിഡന്റ്: 103
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (കാഷ്വാലിറ്റി): രണ്ട്
ജൂണിയര്‍/സീനിയര്‍ ഡെമോണ്‍സ്ട്രേറ്റര്‍: 12
എയിംസ് ഭട്ടിന്‍ഡ (പഞ്ചാബ്)
ഡെമോണ്‍സ്ട്രേറ്റര്‍: എട്ട്
എയിംസ് ബിലാസ്പുര്‍ (ഹിമാചല്‍പ്രദേശ്)
സീനിയര്‍ റസിഡന്റ്: 15
ഡെമോണ്‍സ്ട്രേറ്റര്‍: എട്ട്
അപേക്ഷാ ഫീസ്: 1000 രൂപ. (എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 500 രൂപ)
അപേക്ഷിക്കേണ്ട വിധം: www.pgimer.edu.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ ഒമ്പത്.