ചണ്ഡീഗഢിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (പിഡിമർ) വിവിധ തസ്തികകളിലായി 84 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 78 ഒഴിവുകൾ നഴ്സിംഗ് ഒാഫീസർ തസ്തികയിലാണ്. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പബ്ലിക് ഹെൽത്ത് നഴ്സിംഗ് ഒാഫീസർ
ഒഴിവ്: 2(ജനറൽ-1, ഇഡബ്ല്യുഎസ്-1)
യോഗ്യത: ബിഎസ്ഇ നഴ്സിംഗും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 30 വയസ്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
നഴിസിംഗ് ഒാഫീസർ
ഒഴിവ്:78 (ജനറൽ -45, എസ്സി-12, എസ്ടി -12, ഒബിസി -8, ഇഡബ്യുഎസ്-8)
യോഗ്യത: ബിഎസ്സി നഴ്സിംഗ്/ബിഎസ്സി നഴ്സിംഗ് ഒാണേഴ്സ്/ പോസ്റ്റ് ബിഎസ്സി നഴ്സിംഗ്. സംസ്ഥാന നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ. അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വെെഫറിയിൽ ഡിപ്ലോമയും സംസ്ഥാന നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 35 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
അസിസ്റ്റന്റ് ഡയറ്റീഷ്യൻ
ഒഴിവ്-3(ജനറൽ-1, എസ്സി-1, ഒബിസി-1)
യോഗ്യത: ഫുഡ് ആൻഡ് ന്യൂട്രീഷ്യനിൽ എംഎസ്സി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 18-30 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ഡേറ്റ എൻട്രി ഒാപ്പറേറ്റർ
ഒഴിവ്: 1(ഇഡബ്ല്യുഎസ്)
യോഗ്യത: പ്ലസ് ടു ജയം/ തത്തുല്യം.
പ്രായം: 18-30 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.pgimer.edu.in എന്ന വെബ്സെെറ്റ് വഴി ഒാൺലെെനായി വേണം അപേക്ഷ സമർപ്പിക്കാൻ. പേര്, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങയ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ ലഭിക്കുന്ന യൂസർ നെയിമും പാസ്വേഡും സൂക്ഷിച്ചുവയക്കുക. അപേക്ഷയുടെ ആദ്യഘട്ടം പൂർത്തിയാക്കിയവർ ഇതുപയോഗിച്ച് ലോഗ്ഇൻ ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കാനുള്ള ചെലാൻ ഡൗൺലോഡ് ചെയ്യണം. എസ്സി, എസ്ടിക്കാർക്ക് 500 രൂപയും മറ്റെല്ലാ വിഭാഗക്കാർക്കും 1000 രൂപയുമാണ് അപേക്ഷാ ഫീസ്. ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഫീസടച്ചശേഷം ചെലാനിലെ വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തണം. അതിനൊപ്പം പാസ്പോർട്ട് സെെസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഇതോടെ അപേക്ഷാ സമർപ്പണം പൂർത്തിയാകും. കൂടുതൽ വിവരങ്ങൾക്ക് വെബ്സെെറ്റ് സന്ദർശിക്കുക.
ഒാൺലെെൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ