എന്‍ഐഐഎഫ്ടി: ഒരു ഫാഷന്‍ ടച്ച്
ന്യൂ​ജെ​ൻ ത​രം​ഗ​ത്തി​ൽ യു​വ മ​ന​സു​ക​ളി​ൽ പ​ട​ർ​ന്നു ക​യ​റു​ന്ന ക​രി​യ​ർ ഓ​പ്ഷ​നാ​ണ് ഫാ​ഷ​ൻ. വ്യ​ക്തി​ത്വം വി​ളി​ച്ചോ​തു​ന്ന ക​ല​യാ​യ​തു​കൊ​ണ്ടു ത​ന്നെ ഒ​രു ഫാ​ഷ​ൻ ട​ച്ച് ആ​രും കൊ​തി​ച്ചു​പോ​കും. ടെ​ക്സ്റ്റൈ​ൽ മേ​ഖ​ല​യു​മാ​യി മാ​ത്രം ബ​ന്ധ​പ്പെ​ട്ടു നി​ന്നി​രു​ന്ന ഫാ​ഷ​ൻ പ​കി​ട്ട് ഇ​ന്ന് സി​നി​മ, ടെ​ലി​വി​ഷ​ൻ, നൃ​ത്തം, സം​ഗീ​തം, പാ​ദ​ര​ക്ഷ​ക​ൾ, ഫ​ർ​ണീ​ച്ച​ർ, ടെ​ക്നോ​ള​ജി എനേബിൾഡ് ഡിജിറ്റൽ ഫാഷൻ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ ദൃ​ശ്യ​മാ​ണ്. എ​വി​ടെ പ​ഠി​ക്ക​ണം എ​ന്നു ചി​ന്തി​ക്കു​ന്പോ​ഴാ​ണ് കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി (നി​ഫ്റ്റ്) യു​ടെ പ്ര​സ​ക്തി. ന്യൂ​ഡ​ൽ​ഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ടിന് കണ്ണൂർ ഉൾപ്പെടെ 16 സെ​ന്‍ററു​ക​ളു​ണ്ട്. അ​ക്സ​സ​റി ഡി​സൈ​ൻ, ഫാ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഫാ​ഷ​ൻ ഡി​സൈ​ൻ, നി​റ്റ‌്‌‌​വേർ ഡി​സൈ​ൻ, ലെ​ത​ർ ഡി​സൈ​ൻ, ടെ​ക്സ്റ്റൈ​ൽ ഡി​സൈ​ൻ എന്നീ സ്പെഷലൈസേഷനോടു കൂടിയ ബിഡിസൈൻ കോഴ്സുകളും അ​പ്പാ​ര​ൽ പ്രൊ​ഡ​ക്ഷ​നിൽ ബാച്ചിലർ ഫാഷൻ ടെക്നോളജി കോഴ്സുകളും ഡി​സൈ​ൻ, ഫാ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ്, ഫാ​ഷ​ൻ ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ൽ മാസ്റ്റേഴ് കോ​ഴ്സുകളും നടത്തുന്നുണ്ട്. പുറമെ പിഎച്ച്ഡി, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രത്യേകതകളാണ്. ന്യൂ​യോ​ർ​ക്കി​ലെ ഫാ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (എ​ഫ്ഐ​ടി) യു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ർ അ​നു​സ​രി​ച്ച് മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​യി​ൽ നി​ന്ന് ഇ​ര​ട്ട ബി​രു​ദം നേ​ടു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ട്.

പ്ര​വേ​ശ​ന പ​രീ​ക്ഷയ്ക്ക് ഒരുങ്ങാം

അഖിലേന്ത്യാതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിഫ്റ്റിൽ അഡ്മിഷൻ. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് എ​ങ്ങ​നെ ത​യാ​റെ​ടു​ക്ക​ണ​മെ​ന്ന് ഇ​നി പ​രി​ശോ​ധി​ക്കാം. ഫാ​ഷ​ൻ ടെ​ക്നോ​ള​ജി, മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ൾ​ക്ക് ജ​ന​റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ് (ജി​എ​ടി) ന​ട​ത്തി​യാ​ണ് മി​ക​വ് അ​ള​ക്കു​ന്ന​ത്. അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക്വാ​ണ്ടി​റ്റേ​റ്റീ​വ് എ​ബി​ലി​റ്റി, ക​മ്യൂ​ണി​ക്കേ​റ്റീ​വ് എ​ബി​ലി​റ്റി ആ​ൻ​ഡ് ഇം​ഗ്ലീ​ഷ് കോം​പ്രി​ഹെ​ൻ​ഷ​ൻ, അ​ന​ലി​റ്റി​ക്ക​ൽ ആ​ൻ​ഡ് ലോ​ജി​ക്ക​ൽ എ​ബി​ലി​റ്റി, ജ​ന​റ​ൽ​നോ​ള​ജ് ആ​ൻ​ഡ് ക​റ​ന്‍റ് അ​ഫ​യേ​ഴ്സ്, കേ​സ് സ്റ്റ​ഡി.

ക്വാ​ണ്ടി​റ്റേ​റ്റീ​വ് എ​ബി​ലി​റ്റി: ഗ​ണി​ത ശാ​സ്ത്ര​ത്തി​ന്‍റെ പ്രാ​ഥ​മി​ക പാ​ഠ​ങ്ങ​ൾ, ശ​ത​മാ​നം, പ​ലി​ശ നി​ര​ക്ക്, റേ​ഷ്യോ, പ്ര​പ്പോ​ഷ​ൻ, ഡി​സ്റ്റ​ൻ​സ്, വ​ർ​ക്ക് ആ​ൻ​ഡ് ടാ​സ്ക് എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 30 ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. എ​ൻ​സി​ആ​ർ​ടി​ഇ​യു​ടെ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള പു​സ്ത​ക​ങ്ങ​ൾ മ​ന​സി​രു​ത്തി പ​ഠി​ച്ചാ​ൽ ഈ ​ക​ട​ന്പ ക​ട​ക്കാം.

ക​മ്യൂ​ണി​ക്കേ​റ്റീ​വ് എ​ബി​ലി​റ്റി ആ​ൻ​ഡ് ഇം​ഗ്ലീ​ഷ് കോം​പ്രി​ഹെ​ൻ​ഷ​ൻ: ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ന്ന​തി​നു​ള്ള ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​നം അ​ള​ക്കു​ക​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 45 ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പ​ര്യാ​യ പ​ദം, വി​പ​രീ​ത പ​ദം, ഇ​ഡി​യം​സ്, ഫ്രേ​സ​സ്, കോം​പ്രി​ഹെ​ൻ​ഷ​ൻ, അ​ക്ഷ​ര​ത്തെ​റ്റ് ക​ണ്ടു​പി​ടി​ക്ക​ൽ, വി​ട്ട​ഭാ​ഗം കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ, വ​ണ്‍​വേ​ഡ് സ​ബ്സ്റ്റി​റ്റ്യൂ​ഷ​ൻ എ​ന്നി​വ​യി​ൽ നി​ന്നാ​യി​രി​ക്കും പ്ര​ധാ​ന​മാ​യും ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ക.
അ​ന​ലി​റ്റി​ക്ക​ൽ എ​ബി​ലി​റ്റി ആ​ൻ​ഡ് ലോ​ജി​ക്ക​ൽ എ​ബി​ലി​റ്റി: ത​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് യു​ക്തി​സ​ഹ​മാ​യ നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​തി​നു​ള്ള ക​ഴി​വാ​ണു പ​രീ​ക്ഷി​ക്ക​പ്പെ​ടു​ക. 25 ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

ജ​ന​റ​ൽ​നോ​ള​ജ്, ക​റ​ന്‍റ് അ​ഫ​യേ​ഴ്സ്: പൊ​തു​വി​ജ്ഞാ​ന​ത്തി​ലും കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങളിലു​മു​ള്ള അ​റി​വ് ആ​ണ് അ​ള​ക്കു​ക. 25 ചോ​ദ്യ​ങ്ങ​ൾ.

കേ​സ് സ്റ്റ​ഡി: 25 ചോ​ദ്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം. വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​നു​ള്ള ശേ​ഷി അ​ള​ക്കു​ന്ന രീ​തി​യി​ലു​ള്ള​താ​യി​രി​ക്കും ചോ​ദ്യ​ങ്ങ​ൾ. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യു​ന്ന​വ​രെ ഗ്രൂ​പ് ഡി​സ്ക​ഷ​നും ഇ​ന്‍റ​ർ​വ്യൂ​വി​നും ക്ഷ​ണി​ക്കും. ബി​രു​ദ കോ​ഴ്സി​നു ഇ​തു​ബാ​ധ​ക​മ​ല്ല.

ഗ്രൂ​പ് ഡി​സ്ക​ഷ​നും ഇ​ന്‍റ​ർ​വ്യൂ​വും: കേ​സ് സ്റ്റ​ഡി​യെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഗ്രൂ​പ് ഡി​സ്ക​ഷ​നും ഇ​ന്‍റ​ർ​വ്യൂ​വും ന​ട​ത്തു​ക. 15 മു​ത​ൽ 20 മി​നി​ട്ട് വ​രെ ദൈ​ർ​ഘ്യ​മു​ണ്ടാ​യി​രി​ക്കും. നേ​തൃ​പാ​ട​വം, ആ​ശ​യ വി​നി​മ​യം, വ​സ്തു​താ​പ​ര​മാ​യ അ​റി​വ്, വി​ഷ​യ​ത്തി​ലു​ള്ള ഗ്രാ​ഹ്യം എ​ന്നി​വ വി​ദ​ഗ്ധ​രു​ടെ പാ​ന​ൽ വി​ല​യി​രു​ത്തി​യാ​ണ് മാ​ർ​ക്ക് ഇ​ടു​ക. തി​ര​ഞ്ഞെ​ടു​ക്കു​ന്ന മേ​ഖ​ല​യി​ലു​ള്ള പ​രി​ജ്ഞാ​നം, കോ​ഴ്സി​നോ​ടു​ള്ള ആ​ഭി​മു​ഖ്യം, വ്യ​ക്തി​ത്വം എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണു ഇ​ന്‍റ​ർ വ്യൂ ​ന​ട​ത്തു​ന്ന​ത്. ബി​ഡി​സൈ​ൻ, എം​ഡി​സൈ​ൻ പ്രോ​ഗ്രാ​മു​ക​ൾ​ക്കും ജ​ന​റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ് ന​ട​ത്തു​ന്നു​ണ്ട്. മു​ക​ളി​ൽ പ​റ​ഞ്ഞ അ​ഞ്ചു ഘ​ട്ട​ങ്ങ​ളാ​യി വ്യ​ത്യ​സ്ത നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

ക്രി​യേ​റ്റീ​വ് എ​ബി​ലി​റ്റി ടെ​സ്റ്റ് (ക്യാ​റ്റ്): ഡി​സൈ​ൻ കോ​ഴ്സു​ക​ൾ​ക്കാ​ണു ക്യാ​റ്റ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​ർ​ണ​ങ്ങ​ളും വ​ര​ക​ളും ചേ​ർ​ത്ത് സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി ന​ട​ത്താ​നു​ള്ള ക​ഴി​വാ​ണ് ക്യാ​റ്റി​ൽ പ​രീ​ക്ഷി​ക്ക​പ്പെ​ടു​ക.

സി​റ്റു​വേ​ഷ​ൻ ടെ​സ്റ്റ്: ബി​ഡി​സൈ​ൻ കോ​ഴ്സി​ന് എ​ഴു​ത്തു പ​രീ​ക്ഷ​യി​ൽ ശോ​ഭി​ക്കു​ന്ന​വ​ർ സി​റ്റു​വേ​ഷ​ൻ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്ക​ണം. ഫാ​ഷ​ൻ ഡി​സൈ​നിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ധ​ന​സാ​മ​ഗ്രി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ നൈ​പു​ണ്യം അ​ള​ക്കു​ക​യാ​ണ് ഉ​ദ്ദേ​ശം. ദൃ​ശ്യാ​വി​ഷ്കാ​രം, സ​ർ​ഗാ​ത്മ​ക​ത, വ​ർ​ണം വൈ​വി​ധ്യം, അ​വ​ത​ര​ണം എ​ന്നി​വ​യി​ലു​ള്ള പ​രി​ജ്ഞാ​നം വി​ശ​ദീ​ക​രി​ച്ച് ഇം​ഗ്ലീ​ഷി​ൽ കു​റി​പ്പ് എ​ഴു​തു​ക​യും വേ​ണം.

പാഠ്യപദ്ധതികൾക്കു പു​തു​മ​ക​ളേ​റെ

കാ​ലാ​നു​സൃ​ത മാ​റ്റ​ങ്ങ​ളോ​ടെ പു​തി​യ പാ​ഠ്യ പ​ദ്ധ​തി​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ നി​ഫ്റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫാ​ഷ​ൻ ലോ​ക​ത്തി​ന്‍റെ വ​ള​ർ​ച്ച മു​ന്നി​ൽ ക​ണ്ട് ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. സ്പെ​ഷ​ലൈ​സേ​ഷ​നൊ​പ്പം നൈ​പു​ണ്യ വി​ക​സ​നം മു​ന്നി​ൽ ക​ണ്ട് ഒ​ട്ടേ​റെ മൈ​ന​ർ വി​ഷ​യ​ങ്ങ​ളും പു​തി​യ പാ​ഠ്യ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഫാ​ഷ​ൻ ആ​ൻ​ഡ് ലൈ​ഫ് സ്റ്റൈ​ൽ അ​ക്സ​സ​റീ​സ് ബി​രു​ദ കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക്ക് ഫാ​ഷ​ൻ ഡി​സൈ​ൻ പോ​ലു​ള്ള മൈ​ന​ർ സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ കൂ​ടി തെ​ര​ഞ്ഞെ​ടു​ത്തു പ​ഠി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ൽ​പ്പ​തി​ൽ​പ​രം ജ​ന​റ​ൽ ഇ​ല​ക്ടീ​വു​ക​ളും ഇ​ത്ത​വ​ണ മു​ത​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത മൂ​ല്യ നി​ർ​ണ​യ രീ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യ​തും വി​ദ്യാ​ർ​ഥി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ മെ​ന്‍റ​റിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​ണു മ​റ്റു പ്ര​ധാ​ന പ​രി​ഷ്കാ​ര​ങ്ങ​ൾ.

സ്പെഷലൈസേഷനുകളും സാധ്യതകളും

ഫാ​ഷ​ൻ ഡി​സൈ​ൻ: ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഡി​സൈ​ൻ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ട് ന​ൽ​കു​ന്ന​താ​ണ് ച​തു​ർ​വ​ത്സ​ര കോ​ഴ്സി​ന്‍റെ ക​രി​ക്കു​ലം.

നി​റ്റ‌്‌‌​വേർ ഡി​സൈ​ൻ: ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ രം​ഗം കീ​ഴ​ട​ക്കാ​ൻ പോ​ന്ന പ​രി​ശീ​ല​ന​മാ​ണ് നി​ഫ്റ്റ് ന​ൽ​കു​ന്ന​ത്. നാ​ലു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള​താ​ണു കോ​ഴ്സ്. ഡി​സൈ​ൻ, ക്രി​യേ​റ്റീ​വ്മാ​നേ​ജ​ർ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ. ഓൺട്ര​പ്ര​ണ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങാ​നാ​കും.
ലെ​ത​ർ ഡി​സൈ​ൻ: ഡി​സൈ​ൻ, റേ​ഞ്ച് ഡെ​വ​ല​പ്പേ​ഴ്സ്, ബ​യേ​ഴ്സ്, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ, ഓൺട്ര​പ്ര​ണ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ക​രി​യ​ർ സാ​ധ്യ​ത​ക​ൾ തു​റ​ന്നു ത​രു​ന്ന​താ​ണ് കോ​ഴ്സ്.
ടെ​ക്സ്റ്റൈ​ൽ ഡി​സൈ​ൻ: ഫാ​ഷ​ൻ മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​ണ് ടെ​ക്സ്റ്റൈ​ൽ ഡി​സൈ​ൻ. വ​ൻ​കി​ട ടെ​ക്സ്റ്റൈ​ൽ മി​ല്ലു​ക​ളി​ൽ മി​ക​ച്ച തൊ​ഴി​ൽ സാ​ധ്യ​ത തു​റ​ന്നു ത​രും. കൂ​ടാ​തെ ഡി​സൈ​ൻ സ്റ്റു​ഡി​യോ, ക​യ​റ്റു​മ​തി തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങാ​നു​മാ​കും.

അ​ക്സ​സ​റി ഡി​സൈ​ൻ: ക​ച്ച​വ​ട​ക്ക​ണ്ണോ​ടെ ഒ​രു ഉ​ത്പ​ന്ന​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന പ​ണി​യാ​ണി​ത്. ഫാ​ഷ​ൻ, ലൈ​ഫ് സ്റ്റൈ​ൽ തു​ട​ങ്ങി പ്ര​ധാ​ന​മാ​യും ര​ണ്ടു ശാ​ഖ​ക​ളാ​ണു​ള്ള​ത്.

അ​പ്പാ​ര​ൽ പ്രൊ​ഡ​ക്ഷ​ൻ: ഉ​ട​യാ​ട​ക​ളു​ടെ നി​ർ​മാ​ണം മാ​ത്ര​മ​ല്ല ഫാ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യാ​ണി​ത്. കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ത​രു​ന്ന മേ​ഖ​ല​യാ​യ​തു​കൊ​ണ്ട് ഗാ​ർ​മെ​ന്‍റ്, ക്രാ​ഫ്റ്റ് പ്രൊ​ഡ​ക്ഷ​ൻ വേ​റി​ട്ടു നി​ൽ​ക്കു​ന്നു എ​ന്നു മാ​ത്രം.

ഫാ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ്: ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും ഫാ​ഷ​ൻ ത​രം​ഗം വ്യാ​പി​ച്ച​തോ​ടെ ഫാ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് അ​നു​നി​മി​ഷം വ​ള​രു​ന്ന ഒ​രു മേ​ഖ​ല​യാ​യി​ക്ക​ഴി​ഞ്ഞു. കൂ​ടാ​തെ വി​പ​ണ​ന ത​ന്ത്ര​ങ്ങ​ളും മാ​റി​മാ​റി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന ഈ ​രം​ഗ​ത്ത് വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കു ശോ​ഭി​ക്കാം.

താ​ത്പ​ര്യ​മു​ള്ള​വ​രെ ഇ​തി​നു പ്രാ​പ്ത​രാ​ക്കു​ന്ന മി​ക​ച്ച കോ​ഴ്സാ​ണ് എ​ൻ​ഐ​എ​ഫ്ടി​യു​ടെ മാ​സ്റ്റ​ർ ഓ​ഫ് ഫാ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം. എ​ൻ​ഐ​എ​ഫ്ടി​യു​ടെ ഏ​റ്റ​വും പ്ര​മു​ഖ പ്രോ​ഗ്രാ​മു​ക​ളി​ലൊ​ന്നാ​ണി​ത്.

എ​ൻ​ഐ​ഐ​എ​ഫ്ടി സെ​ന്‍ററു​ക​ൾ

ന്യൂഡൽഹി, കണ്ണൂർ, ബം​ഗ​ളൂ​രു,ഭോ​പ്പാ​ൽ, ചെ​ന്നൈ, ഗാ​ന്ധി​ന​ഗ​ർ, ഹൈ​ദ​രാ​ബാ​ദ്, കോ​ൽ​ക്ക​ത്ത, മും​ബൈ, ന്യൂ​ഡ​ൽ​ഹി, പാ​റ്റ​ന, റാ​യി​ബ​റേ​ലി, ഷി​ല്ലോം​ഗ്, കാം​ഗ്ര, ജോ​ധ്പൂ​ർ, ഭു​വ​നേ​ശ്വ​ർ.

ഡോ. സിബിച്ചൻ മാത്യു
(പ്രഫസർ, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി, ന്യൂഡൽഹി)