സ്‌പൈസ് സ്റ്റാര്‍ അക്കാഡമി: ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കാന്‍
ആ​കാ​ശ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു ന​ൽ​കാ​ൻ ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര എ​യ​ർ​ലൈ​ൻ ക​ന്പ​നി​യാ​യ സ്പൈ​സ് ജെ​റ്റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്പൈ​സ് സ്റ്റാ​ർ അ​ക്കാ​ഡ​മി​യു​ടെ കേ​ഡ​റ്റ് പൈ​ല​റ്റ് പ്രോ​ഗ്രാം. പ്രോ​ഗ്രാം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു സ്പൈ​സ് ജെ​റ്റി​ൽ പൈ​ല​റ്റ് ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​ണു കോ​ഴ്സ്. 17നും 35​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. ഉ​യ​രം 158 സെ​ന്‍റീ മീ​റ്റ​ർ.​ഇം​ഗ്ലീ​ഷ്, ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് പ​ഠി​ച്ച് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യി​രി​ക്ക​ണം.

അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​സ​സ്മെ​ന്‍റ് ഫീ​സാ​യി 20000 രൂ​പ ന​ൽ​ക​ണം. ര​ണ്ടാ​ഴ്ച ദൈ​ർ​ഘ്യ​മു​ള്ള​താ​ണു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ. കം​പ്യൂ​ട്ട​റൈ​സ്ഡ് പൈ​ല​റ്റ് ആ​പ്റ്റി​റ്റ്യൂ​ഡ് സ്ക്രീ​നിം​ഗ് ടെ​സ്റ്റാ​ണ് ആ​ദ്യ ക​ട​ന്പ. തു​ട​ർ​ന്ന് കോം​പ്ല​ക്സ് ക​ണ്‍​ട്രോ​ൾ ടാ​സ്ക്, സൈ​ക്കോ​മെ​ട്രി​ക് ടെ​സ്റ്റ്, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യു എ​ന്നീ ഘ​ട്ട​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 89,50,000 രൂ​പ​യാ​ണ് കോ​ഴ്സ് ഫീ​സ്.

ഇ​തോ​ടൊ​പ്പം ബി​ബി​എ, എം​ബി​എ പ്രോ​ഗ്രാ​മു​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​സ​രം ഉ​ണ്ട്. ഇ​തി​നു ഫീ​സ് 91,50,000 രൂ​പ. ഫോ​ൺ: +91 - 9811006677. https://pilot.spicestaracademy.edu.in.