ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് കീഴിൽ (ഐസിഎംആർ) ചെന്നൈയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിൽ പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റിന്റെ (സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ) ഒഴിവിലേക്ക് അപേക്ഷിക്കാം. 50 ഒഴിവുണ്ട്. ജനറൽ 19, ഒബിസി 13, എസ്സി ഏഴ്, എസ്ടി ആറ്, ഇഡബ്ല്യുഎസ് അഞ്ച് എന്നിങ്ങനെയാണ് സംവരണം. കരാർ നിയമനമാണ്. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം.
യോഗ്യത: സയൻസ് ബിരുദവും പബ്ലിക് ഹെൽത്ത് പ്രോജക്ടുകളിൽ/ഹെൽത്ത് കെയർമാനേജ്മെന്റിൽ മൂന്നുവർഷത്തെ പരിചയവും അല്ലെങ്കിൽ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും.
പ്രായം: 30 വയസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.nie.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 23.