ദക്ഷിണ റെയിൽവേയിൽ ലെവൽ വൺ തസ്തികകളിലേക്ക് വിമുക്തഭടൻമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
2,393 ഒഴിവുകളുണ്ട്. ട്രാക്ക്മാൻ, ഹെൽപ്പർ (ട്രാക്ക് മെഷീൻ), ഹെൽപ്പർ (ടെലി), ഹെൽപ്പർ (സിഗ്നൽ), പോയിന്റ്സ്മാൻ-ബി (എസ്സിപി), ഹെൽപ്പർ (സിആൻഡ് ഡബ്ല്യു), ഹെൽപ്പർ/ഡീസൽ മെക്കാനിക്കൽ, ഹെൽപ്പർ/ഡീസൽ ഇലക്ട്രിക്കൽ, ഹെൽപ്പർ/ടിആർഡി എന്നീ തസ്തികളിലാണ് ഒഴിവ്. കരാർ നിയമനമാണ്. റെയിൽവേ റിക്രൂട്ട്മെന്റ് സെൽ വഴിയാണ് തെരഞ്ഞെടുപ്പ്.
യോഗ്യത: 15 വർഷത്തെ സൈനിക സേവനം. ആർമി ക്ലാസ്- വൺ സർട്ടിഫിക്കറ്റ്/തത്തുല്യം.
പ്രായം: 2019 ഓഗസ്റ്റ് 13 ന് 50 വയസാണ് ഉയർന്ന പ്രായപരിധി. പൂർത്തിയാക്കിയ സൈനിക സേവനത്തിന്റെ കാലാവധി അടിസ്ഥാനപ്പെടുത്തി പാനൽ തയ്യാറാക്കിയായിരിക്കും നിയമനം. നിർദിഷ്ട തീയതിയിൽ ബന്ധപ്പെട്ട രേഖകൾ സഹിതം രേഖാപരിശോധനയ്ക്ക് എത്തണം.
അപേക്ഷ: www.rrcmas.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 12.