കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് നവംബര്‍ 24-ന്
തൊ​ഴി​ൽ മേ​ഖ​ല​യി​ൽ അ​വ​സ​ര​ങ്ങ​ൾ അ​ന​വ​ധി​യു​ള്ള മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ കി​ട്ടാ​ൻ അ​ഭി​രു​ചി പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന സ്കോ​ർ നേ​ടു​ക​യെ​ന്ന​ത് അ​നി​വാ​ര്യ​മാ​ണ്. എം​ബി​എ ബി​രു​ദ​മോ മാ​നേ​ജ്മെ​ന്‍റി​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ​യോ നേ​ടു​ക​യെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ മാ​ത്ര​മ​ല്ല മി​ക​ച്ച ബി​സി​ന​സ് സ്കൂ​ളു​ക​ളി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​നും അ​ഭി​രു​ചി പ​രീ​ക്ഷ​ക​ളി​ലെ പ്ര​ക​ട​ന​മാ​ണ് അ​ള​വു​കോ​ൽ. പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും മി​ക​വും കൊ​ണ്ട് അ​ഭി​രു​ചി പ​രീ​ക്ഷ​ക​ൾ ഓ​രോ വ​ർ​ഷ​വും ക​ഠി​ന​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റു​ക​ളി​ൽ അ​ഡ്മി​ഷ​നു​ള്ള ക്യാ​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​രി​ൽ ഒ​രു ശ​ത​മാ​ന​ത്തി​നു മാ​ത്ര​മാ​ണ് അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത മാ​നേ​ജ്മെ​ന്‍റ് അ​ഭി​രു​ചി പ​രീ​ക​ൾ ഉ​ണ്ടെ​ങ്കി​ലും മ​ത്സ​രം മു​റു​കി​യ​തോ​ടെ ഓ​രോ പ​രീ​ക്ഷ​യും നേ​രി​ടു​ന്ന​തി​നു​ള്ള ത​യാ​റാ​ടെ​പ്പും ത​ന്ത്ര​വും സ്വാ​യ​ത്ത​മാ​ക്കി​യെ​ങ്കി​ലേ വി​ജ​യം സു​നി​ശ്ചി​ത​മാ​കൂ എ​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി.

പ്ര​ധാ​ന അ​ഭി​രു​ചി​പ്പ​രീ​ക്ഷ​ക​ളാ​യ ക്യാ​റ്റ്, മാ​റ്റ്, സി ​മാ​റ്റ്, കെ​മാ​റ്റ് എ​ന്നി​വ​യ്ക്കു പു​റ​മേ അ​മേ​രി​ക്ക​യി​ലും മ​റ്റ് പാ​ശ്ചാ​ത്യ നാ​ടു​ക​ളി​ലും അ​ഡ്മി​ഷ​നു​ള്ള ജി​മാ​റ്റ് എ​ന്നി​വ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​ത്തി​നും അ​തി​നു ശേ​ഷം ബി​സി​ന​സ് മേ​ഖ​ല​യി​ൽ ശോ​ഭി​ക്കാ​നു​മു​ള്ള ക​ഴി​വാ​ണു പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. വി​വി​ധ മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ പ്ര​വേ​ശ​നം കി​ട്ടു​ന്ന​തി​നു​ള്ള അ​ഭി​രു​ചി പ​രീ​ക്ഷ​ക​ളി​ൽ ഏ​റ്റ​വും ക​ടു​പ്പം കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് (ക്യാ​റ്റ്) ത​ന്നെ.

ത​യാ​റെ​ടു​പ്പു വേ​ണം

പ​രീ​ക്ഷാ രീ​തി​ക​ൾ പ​രി​ച​യ​പ്പെട്ടിരി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ഓ​രോ പ​രീ​ക്ഷ​യു​ടെ​യും ഘ​ട​ന എ​ങ്ങ​നെ​യെ​ന്ന് അ​റി​ഞ്ഞി​രി​ക്കു​ക​യും പ​രി​ശീ​ല​നം നേ​ടു​ക​യും ചെ​യ്തി​രി​ക്ക​ണം. ക്യാ​റ്റി​ന് നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഓ​രോ വി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത​ക​ൾ അ​റി​ഞ്ഞ് പ​രി​ശീ​ലി​ച്ചി​ല്ലെ​ങ്കി​ൽ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​ര​മെ​ഴു​തു​ക അ​സാ​ധ്യ​മാ​കും. മാ​ത്ര​മ​ല്ല നെ​ഗ​റ്റീ​വ് മാ​ർ​ക്കു​ള്ള​തു കൊ​ണ്ട് ഊ​ഹി​ച്ചു​ള്ള ഉ​ത്ത​ര​മെ​ഴു​ത്ത് ദോ​ഷം ചെ​യ്യും.

മാ​ക്രോ ഇ​ക്ക​ണോ​മി​ക്സ്, വ്യാ​വ​സാ​യി​ക​സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളു​ടെ ആ​ഗോ​ള പ്ര​ത്യാ​ഘാ​തം, വ്യ​വ​സാ​യ മേ​ഖ​ല​യെ സ്വാ​ധീ​നി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ​ത​രം വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി അ​വ​ശ്യം അ​റി​വും നേ​ടി​യി​രി​ക്ക​ണം.

ഇ​തി​നു ബി​സി​ന​സ് പ​ത്ര​ങ്ങ​ളും മാ​സി​ക​ക​ളും സ്ഥി​ര​മാ​യി വാ​യി​ച്ച് ഈ ​മേ​ഖ​ല​ക​ളെ സം​ബ​ന്ധി​ച്ച അ​റി​വ് സ്വാ​യ​ത്ത​മാ​ക്ക​ണം.

പ്ല​സ്ടു ത​ല​ത്തി​ലു​ള്ള മാ​ത്ത​മാ​റ്റി​ക്സ് തീ​ർ​ച്ച​യാ​യും അ​റി​ഞ്ഞി​രി​ക്ക​ണം. ക​ണ​ക്കി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ങ്കി​ലും സിം​പി​ൾ അ​രി​ത്ത​മ​റ്റി​ക്സും ഓ​ൾ​ജി​ബ്ര​യും ന​ന്നാ​യി അ​റി​ഞ്ഞി​രി​ക്ക​ണം. പ്ല​സ്ടു ത​ല​ത്തി​ൽ ക​ണ​ക്കു പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ മു​ഖം ചു​ളി​ക്കു​മെ​ങ്കി​ലും മ​ന​സി​രു​ത്തി പ​ഠി​ച്ചാ​ൽ മ​തി.

സ​മ​യം പ്ര​ധാ​നം

ഏ​തു പ​രീ​ക്ഷ​യി​ലും ടൈം ​മാ​നേ​ജ്മെ​ന്‍റ് പ്ര​ധാ​ന​മാ​ണ്. അ​ന്പ​തു ശ​ത​മാ​ന​മെ​ങ്കി​ലും ഉ​ത്ത​രം അ​റി​യാ​വു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കു മാ​ത്രം ഉ​ത്ത​രം എ​ഴു​താ​ൻ ശ്ര​മി​ക്കു​ക. ഇ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ചോ​ദ്യ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​താ​യി​രി​ക്കും ബു​ദ്ധി. ഇ​ത്ത​ര​ത്തി​ൽ ച​ടു​ല​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​നും സ​മ​യ​ക്ര​മം പാ​ലി​ക്കാ​നും പ​രി​ശീ​ല​നം കൊ​ണ്ടു മാ​ത്ര​മേ ക​ഴി​യൂ. അ​തി​നു പ്രാ​ക്ടീ​സ് ടെ​സ്റ്റു​ക​ൾ ചെ​യ്തു ശീ​ലി​ക്ക​ണം.പ്രാ​ക്ടീ​സ് ടെ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് അ​ഭി​രു​ചി പ​രീ​ക്ഷ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ​ര​മ​പ്ര​ധാ​ന​മാ​ണ്.

ര​ജി​സ്ട്രേ​ഷ​ൻ സെ​പ്റ്റം​ബ​ർ 18 വ​രെ

ക്യാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സെ​പ്റ്റം​ബ​ർ 18 വ​രെ ഓ​ൺ​ലൈ​നാ​യി ന​ട​ത്താം. ന​വം​ബ​ർ 24നാ​ണു ക്യാ​റ്റ്. കോ​ഴി​ക്കോ​ട്ടെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​നാ​ണു ഇ​ത്ത​വ​ണ​ത്തെ പ​രീ​ക്ഷാ ന​ട​ത്തി​പ്പു ചു​മ​ത​ല. രാ​ജ്യ​ത്തു 156 പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളു​ണ്ടാ​യി​രി​ക്കും. ഒ​രാ​ൾ​ക്കു നാ​ലു സെ​ന്‍റ​റു​ക​ൾ വ​രെ തെ​ര​ഞ്ഞെ​ടു​ക്കാം.

വെ​ർ​ബ​ൽ എ​ബി​ലി​റ്റി ആ​ൻ​ഡ് റീ​ഡിം​ഗ് കോം​പ്രി​ഹെ​ൻ​ഷ​ൻ, ക്വാ​ണ്ടി​റ്റേ​റ്റീ​വ് എ​ബി​ലി​റ്റി, ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ്,ആ​ൻ​ഡ് ഡാ​റ്റാ ഇ​ന്‍റ​ർ​പ്ര​റ്റേ​ഷ​ൻ എ​ന്നി​ങ്ങ​നെ മൂ​ന്നു സെ​ഷ​നു​ക​ളാ​യാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ. 180 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള​താ​ണു പ​രീ​ക്ഷ. ഓ​രോ സെ​ഷ​നി​ലും ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്താ​ൻ 60 മി​നി​റ്റ് വീ​തം അ​നു​വ​ദി​ക്കും. പ​രീ​ക്ഷ​യെ പ​രിച​യ​പ്പെ​ടു​ന്ന​തി​നു​ള്ള ട്യൂ​ട്ടോ​റി​യ​ൽ ഒ​ക്ടോ​ബ​ർ 16 മു​ത​ൽ സ​ജ്ജ​മാ​കും.അപേക്ഷാ ഫീസ് 1900 രൂപ. സംവരണ വിഭാഗങ്ങൾക്ക് 950 രൂപ. ഫോൺ: 0495-2809219/2809213. വെബ്സൈറ്റ് :www.iimcat.ac.in.