കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ
നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ഗ​​​വേ​​​ഷ​​​ണ, വി​​​ക​​​സ​​​ന സാ​​​ധ്യ​​​ത​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​യി​​​ലെ നി​​​ർ​​​മാ​​​ണ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​ണ്‍​സ്ട്ര​​​ക്ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് (എ​​​ൻ​​​ഐ​​​സി​​​എം​​​എ​​​ആ​​​ർ) ന​​​ട​​​ത്തു​​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് പ്രോ​​​ഗ്രാം ഇ​​​ൻ അ​​​ഡ്വാ​​​ൻ​​​സ്ഡ് ക​​​ണ്‍​സ്ട്ര​​​ക്ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

യു​​​ണൈ​​​റ്റ​​​ഡ് നാ​​​ഷ​​​ൻ​​​സ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ 1983ൽ ​​​ആ​​​രം​​​ഭി​​​ച്ച ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​നെ കേ​​​ന്ദ്ര ശാ​​​സ്ത്ര, സാ​​​ങ്കേ​​​തി​​​ക മ​​​ന്ത്രാ​​​ല​​​യം സ​​​യ​​​ന്‍റ​​​ഫി​​​ക് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​സ​​​ർ​​​ച്ച് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

നൂ​​​റു ശ​​​ത​​​മാ​​​നം പ്ലേ​​​സ്മെ​​​ന്‍റ് ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്ന കോ​​​ഴ്സു​​​ക​​​ളാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. പൂ​​​ന ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഗോ​​​വ, ന്യൂ​​​ഡ​​​ൽ​​​ഹി കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി ജൂ​​​ണ്‍ 12 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യും ഇ​​​ന്‍റ​​​ർ​​​വ്യു​​​വും ജൂ​​​ണ്‍ 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ പൂ​​​ന​​​യി​​​ൽ ന​​​ട​​​ക്കും. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് അ​​​ല്ലെങ്കി​​​ൽ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റി​​​ലോ പ്ലാ​​​നിം​​​ഗി​​​ലോ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ പ​​​രീക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​ണു കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. എ​​​ൻ​​​ഐ​​​സി​​​എം​​​എ​​​ആ​​​ർ ക്യാ​​​റ്റി​​​ന്‍റെ​​​യും ഇ​​​ന്‍റ​​​ർ​​​വ്യു, റേ​​​റ്റിം​​​ഗ് ഓ​​​ഫ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. . www.nicmar.ac.in. ഫോ​​​ണ്‍: 02066859166 / 270 / 271.