ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പ്രവർത്തിക്കുന്ന സ്വയം ഭരണസ്ഥാപനമായ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (റിംസ്) സ്റ്റാഫ് നഴ്സ് ഗ്രേഡ് എ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഏഴാം ശന്പളക്കമ്മീഷന്റെ ശിപാർശപ്രകാരം ലെവൽ ഏഴ് വിഭാഗത്തിൽപ്പെടുന്ന തസ്തികയാണ്. 362 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത സ്ഥാപനം/സർവകലാശാലയിൽനിന്ന് നാലുവർഷത്തെ ബിഎസ്സി നഴ്സിംഗ് ബിരുദം. അല്ലെങ്കിൽ രണ്ടു വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് കോഴ്സ്. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നേടിയിരിക്കണം.
പ്രായം: 31.12.2018ന് 35 വയസിൽ കൂടരുത്. സ്ത്രീകൾക്ക് 38 വയസുവരെ അപേക്ഷിക്കാം. ജാർഖണ്ഡിൽ സ്ഥിരതാമസക്കാരായ സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം പ്രായ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 600 രൂപ.
അപേക്ഷിക്കേണ്ട വിധം: www.rimsranchi.org എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയശേഷം അപേക്ഷ സമർപ്പിക്കുക. അപേക്ഷാ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ അയയ്ക്കേണ്ട വിലാസം: Director, Rajendra Institute of Medical Science, Ranchi-834009. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.