ഇന്ത്യൻ റെയിൽവേസ് കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ ചെന്നൈ സോണിൽ സൂപ്പർവൈസറുടെ (ഹോസ്പിറ്റാലിറ്റി) 74 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് നിയമനം. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. കരാർ നിയമനമാണ്.
എൻസിഎച്ച്എംസിടി/കേന്ദ്ര ഗവൺമെന്റ്/എഐസിടിഇ/യുജിസി അംഗീകാരമുള്ള ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷനിൽ ഫുൾടൈം ബിഎസ്സിയാണ് വിദ്യാഭ്യാസ യോഗ്യത. എഫ്ആൻഡ്ബി ഇൻഡസ്ട്രിയൽ (പ്രൊഡക്ഷൻ /സർവീസ്/ഓപ്പറേഷൻസ്/തുടങ്ങിയവ) രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 30 വയസ്. എസ്സി, എസ്ടി, ഒബിസി, വിമുക്തഭടൻ എന്നിവർക്ക് ഇളവ് ലഭിക്കും. ഐആർടിസിയിൽ ഫിക്സഡ് ടേം/കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.irtc.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വാക് ഇൻ ഇന്റർവ്യൂ: തിരുവനന്തപുരത്ത് ഏപ്രിൽ ഒന്പത്, ബംഗളൂരു 10, ചെന്നൈ 12 തീയതികളിലാണ് വാക് ഇൻ ഇന്റർവ്യൂ.
ഒരു ഉദ്യോഗാർഥി ഏതെങ്കിലും ഒരു കേന്ദ്രത്തിലെ പങ്കെടുക്കാവൂ. പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളും അസലും അറ്റസ്റ്റ് ചെയ്ത പകർപ്പും മൂന്ന് ഫോട്ടോയും സഹിതം എത്തണം.