സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് ഹെഡ്കോണ്‍സ്റ്റബിൾ (മിനിസ്റ്റീരീയൽ) തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു. ഡിപ്പാർട്ട്മെന്റൽ ഒഴിവുകൾ അടക്കം ആകെ 700 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിജ്ഞാപനം ഈ ആഴ്ച പുറപ്പെടുവിക്കും.
യോഗ്യത- അംഗീകൃത ബോർഡിൽനിന്നും ലഭിച്ചിട്ടുള്ള പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. മിനിറ്റിൽ 35 വാക്ക് വേഗം (കംപ്യൂട്ടറിൽ), മിനിറ്റിൽ 30 വാക്ക് ഹിന്ദി ടൈപ്പിംഗ് വേഗം.
പ്രായം- മാർച്ച് അടിസ്ഥാനമാക്കി 18 നും 25 നും മധ്യേ. എസ്സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ പ്രായ ഇളവുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശന്പളം: 5,200- 20,200 രൂപ. ഗ്രേഡ് പേ 2,400 രൂപ.അപേക്ഷാഫീസ്- 50 രൂപയുടെ പോസ്റ്റൽ ഓർഡർ ആയി ഫീസ് അടയ്ക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം- www.cisf.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വിശദമായി വായിച്ചു മനസിലാക്കി വേണം അപേക്ഷിക്കാൻ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.